ഗ്രീന്‍പീസിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി; ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു

വികസന വിരുദ്ധത ആരോപിച്ച് അന്താരാഷ്ര്ട സന്നദ്ധസംഘടനയായ ഗ്രീന്‍പീസിന്റെ ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. സംഘടനയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മരവിപ്പിച്ചിട്ടുണ്ട്. വിദേശനാണ്യ വിനിമയ നിയമപ്രകാരം (എഫ്.സി.ആര്‍.എ.) വ്യാഴാഴ്ച മുതല്‍ 180 ദിവസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ നടപടി.
രജിസ്‌ട്രേഷന്‍ പരിപൂര്‍ണ്ണമായി റദ്ദാക്കാതിരിക്കാന്‍ ന്യായീകരണം ചോദിച്ച് ഗ്രീന്‍പീസിന്റെ ചെന്നൈയിലെ ആസ്ഥാനത്തേക്ക് നോട്ടീസും അയച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. ഐ.ഡി.ബി.ഐ., ഐ.സി.ഐ.സി.ഐ. തുടങ്ങി ഏഴ് ബാങ്കുകളിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. സംഘടനയ്ക്ക് വിദേശത്തുനിന്നുള്ള സാമ്പത്തികസഹായം കേന്ദ്രസര്‍ക്കാര്‍ നേരത്തേ തടഞ്ഞിരുന്നു.
നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ സംഘടന ഗ്രീന്‍പീസിന് ഇന്ത്യയിലുള്‍പ്പെടെ 40 രാജ്യങ്ങളില്‍ ഘടകങ്ങളുണ്ട്. 2010ലെ വിദേശസംഭാവന നിയമം ലംഘിച്ചെന്നും മധ്യപ്രദേശിലെ സിദ്ധിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാമ്പത്തികസഹായം നല്‍കിയെന്നും ആരോപണമുണ്ടായി. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് ഗ്രീന്‍പീസ് ഭീഷണിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുനല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















