വിവാഹിതയും ഒരു കുട്ടിയുടെ അമ്മയാണെന്നറിഞ്ഞിട്ടും പ്രണയം തുടർന്നു... അസ്ഥിക്ക് പിടിച്ചതോടെ വീട്ടിൽ കാണാനെത്തി! പക്ഷെ സംഭവിച്ചത് മറ്റൊന്ന്... അഞ്ച് വയസുകാരിയെ അമ്മയുടെ കാമുകന്‍ കഴുത്തറുത്ത് കൊന്നതിന് പിന്നിൽ... നടുക്കം വിട്ടുമാറാതെ നാട്ടുകാർ

ഹൈദരാബാദിനടുത്തുള്ള ഗഡ്കേശറില്‍ അഞ്ച് വയസുകാരിയെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.
സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മരിച്ച കുട്ടിയുടെ അമ്മയുടെ കാമുകനാണ് യുവാവ്. കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടിലെത്തിയ ഇയാളെ അവര്‍ അവഗണിച്ചതായും വീട്ടില്‍ മറ്റൊരാളെ കണ്ടെന്നും പൊലീസ് പറയുന്നു.
ഈ സംഭവമാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സിത്രീയുമായുള്ള വാക് തര്‍ക്കത്തിനൊടുവില്‍ പ്രതി ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു.
ആത്മഹത്യക്ക് ശ്രമിക്കുന്നതിന് മുൻപ് പ്രതി വീട്ടിലുണ്ടായിരുന്ന ആളുടെയും കഴുത്തിന് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു.
സംഭവമറിഞ്ഞയുടനെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മയുമായുള്ള ബന്ധം ഇയാള്‍ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























