ടെക് ഭീമന്മാര്‍ ഇന്ത്യയിലെ ജീവനക്കാരെ കുറക്കുന്നത്, കോഗ്നിസന്റ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത് 18000 ത്തോളം പേരെ

ടെക് ഭീമന്മാരായ കോഗ്നിസന്റ് അവരുടെ ഇന്ത്യയിലെ ജീവനക്കാരെ കുറക്കുന്നതിന്റെ ഭാഗമായി പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര കമ്പനിയാണ് കോഗ്നിസന്റ് ഇന്ത്യയിലുടനീളം വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍ 18000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനിയുടെ ഭീഷണിയെന്നും ഐ.ടി ജീവനക്കാരുടെ യൂണിയനുകള്‍ ആരോപിച്ചു.
ഇതിനെതിരെ യൂണിയന്റ് നേതൃത്വത്തില്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ഐ.ടി ജീവനക്കാര്‍. മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരും രാജി വയ്ക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിച്ചുണ്ടെന്നും കര്‍ണാടക സ്റ്റേറ്റ് ഐ.ടി എംപ്ലോയി യൂണിയന്‍ അറിയിച്ചു.
തൊഴില്‍ നിയമങ്ങളുടെ കടുത്ത ലംഘനമാണ് നടക്കുന്നതെന്നും തൊഴില്‍ വകുപ്പില്‍ പരാതി നല്‍കുമെന്നും യൂണിയന്‍ അധികൃതര്‍ പറഞ്ഞു, രാജ്യത്ത് ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് മാറ്റൊരു തൊഴിലാളി യൂണിയനും അറിയിച്ചു. കോറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലാണ് ലോകം. അമേരിക്കയുടെ സാമ്പത്തിക മേഖലയെ മോശമായി കോറോണ ബാധിച്ചിരിക്കുകയാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമാണ് പിരിച്ചുവിടലിന് കമ്പനി തയാറെടുക്കുന്നതെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























