Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കൊറോണ പ്രതിസന്ധി; വിസ്താര എയര്‍ലൈന്‍സ് ജീവനക്കാരുടെ ഡിസംബര്‍ വരെയുള്ള ശമ്പളം വെട്ടിക്കുറച്ചു; പൈലറ്റുമാര്‍ ഒഴികെയുള്ള ജീവനക്കാരുടെ ശമ്പളം കുറയും

03 JULY 2020 02:11 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിസ്താര എയര്‍ലൈന്‍സ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. 40 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളത്തിന്റെ അഞ്ച് മുതല്‍ 20 ശതമാനം വരെയാണ് വെട്ടിക്കുറയ്ക്കുക. വിസ്താര സി.ഇ.ഒ ലെസ്ലി തംഗിന്റേതാണ് ഇക്കാര്യം അറിയിച്ചത്. ഫുള്‍സര്‍വീസ് കാരിയറില്‍ 4,000 ത്തിലധികം ജീവനക്കാരുണ്ട്.

ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക. പൈലറ്റുമാര്‍ ഒഴികെയുള്ള ജീവനക്കാരുടെ പ്രതിമാസ ശമ്പളം കുറയ്ക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും. ലെവല്‍ 5, ലെവല്‍ 4 ജീവനക്കാരുടെ ശമ്പളത്തിന്റെ 15 ശതമാനവും ലെവല്‍ 3, ലെവല്‍ 2 ജീവനക്കാരുടെയും ലെവല്‍ 1 സിയിലെ ലൈസന്‍സുള്ള എഞ്ചിനീയര്‍മാരുടെയും ശമ്പളത്തിന്റെ 10 ശതമാനവും പ്രതിമാസ സി.ടി.സി 50,000 അല്ലെങ്കില്‍ അതിന് തുല്യമായതോ ആയ ലെവല്‍ 1 ജീവനക്കാരുടെ ശമ്പളത്തിന്റെ 5 ശതമാനവുമാണ് വെട്ടിക്കുറയ്ക്കുക. വിസ്താര സി.ഇ.ഒ ലെസ്ലി തംഗ് ഇമെയില്‍ വഴിയാണ് ജീവനക്കാരെ ഈ കാര്യം അറിയിച്ചത്.

പൈലറ്റുമാരെ സംബന്ധിച്ചിടത്തോളം, അവരുടെ 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള പ്രതിമാസ ബേസ് ഫ്‌ലൈയിംഗ് അലവന്‍സ് 20 മണിക്കൂറായി കുറയ്ക്കും. മാത്രമല്ല ചില വിഭാഗങ്ങളില്‍ പരിശീലനം നല്‍കുന്ന പൈലറ്റുമാരുടെയും അലവന്‍സുകള്‍ ക്രമീകരിക്കുന്നതായിരിക്കുമെന്നും ലെസ്ലി തംഗ് പറഞ്ഞു. ഏപ്രില്‍ വരെ വിസ്താരയുടെ പൈലറ്റുമാര്‍ക്ക് ശമ്പളത്തിന്റെ ഒരു നിശ്ചിത ഘടകമായ ബേസ് ഫ്‌ലൈയിംഗ് അലവന്‍സ് പ്രതിമാസം 70 മണിക്കൂറാണ് ലഭിച്ചിരുന്നത്. നേരത്തെ മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിമാസം നാല് ദിവസം വരെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ശമ്പളമില്ലാത്ത (എല്‍.ഡബ്ല്യു.പി) നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ വിസ്താര എയര്‍ലൈന്‍സ് പറഞ്ഞിരുന്നു. അതേസമയം ഏപ്രില്‍ മാസത്തില്‍ ആറ് ദിവസം വരെ നിര്‍ബന്ധിത എല്‍.ഡബ്ല്യു.പിയില്‍ പ്രവേശിക്കാനാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചത്. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 നാണ് ഇന്ത്യ ആഭ്യന്തര യാത്രാ സര്‍വീസ് പുനരാരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends