Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സംസ്ഥാനങ്ങള്‍ക്ക് രണ്ടു കോടിയിലധികം എന്‍ 95 മാസ്‌കുകളും ഒരു കോടിയിലധികം പിപിഇകളും സൗജന്യമായി വിതരണം ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍

03 JULY 2020 04:23 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് രണ്ടു കോടിയിലധികം എന്‍ 95 മാസ്‌കുകളും ഒരു കോടിയിലധികം പിപിഇകളും സൗജന്യമായി വിതരണം ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കു മൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഏപ്രില്‍ 1 മുതല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 2.02 കോടിയിലധികം എന്‍ 95 മാസ്‌കുകളും 1.18 കോടിയിലധികം പിപിഇ കിറ്റുകളും കേന്ദ്ര ഗവണ്‍മെന്റ് സൗജന്യമായി വിതരണം ചെയ്തു. കൂടാതെ 6.12 കോടിയിലധികം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളും വിതരണം ചെയ്തു.

ഇതുവരെ 11,300 'മേക്ക് ഇന്‍ ഇന്ത്യ' വെന്റിലേറ്ററുകളും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. അതില്‍ 6154 വെന്റിലേറ്ററുകള്‍ ഇതിനകം വിവിധ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. കോവിഡ് ഐസിയുകളില്‍ വെന്റിലേറ്ററുകളുടെ ലഭ്യതയിലെ വലിയ അന്തരം നികത്താന്‍ ഇതിനാകും. 1.02 ലക്ഷം ഓക്‌സിജന്‍ സിലിണ്ടറുകളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിതരണം ചെയ്തു. അതില്‍ 72,293 എണ്ണം ആശുപത്രികളിലെ ഓക്‌സിജന്‍ നല്‍കാന്‍ സൗകര്യമുള്ള കിടക്കകള്‍ക്കായാണ് ഉപയോഗിക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 7.81 ലക്ഷം പിപിഇകളും 12.76 ലക്ഷം എന്‍ 95 മാസ്‌കുകളും വിതരണം ചെയ്തു. 11.78 ലക്ഷം പിപിഇകളും 20.64 എന്‍ 95 മാസ്‌കുകളും മഹാരാഷ്ട്രയിലും, 5.39 ലക്ഷം പിപിഇകളും 9.81 ലക്ഷം എന്‍ 95 മാസ്‌കുകളും തമിഴ്‌നാട്ടിലും വിതരണം ചെയ്തു.

മഹാമാരിയെ തടയുന്നതിനായി ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യവികസനത്തിന് നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് തദ്ദേശീയമായി സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം, ഫാര്‍മസ്യൂട്ടിക്കല്‍സ് മന്ത്രാലയം, ഡിആര്‍ഡിഒ തുടങ്ങിയവ പ്രോത്സാഹനം നല്‍കിയിരുന്നു. ആഭ്യന്തര വ്യവസായ മേഖലയും ഈ കാലയളവില്‍ അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ പിപിഇ, എന്‍ 95 മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും പ്രോത്സാഹനം നല്‍കിയിരുന്നു.'ആത്മനിഭര്‍ ഭാരത്', 'മേക്ക് ഇന്‍ ഇന്ത്യ' എന്നിവയുടെ ഭാഗമായി തദ്ദേശീയമായി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (52 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (59 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends