Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചൈനീസ് ആപ്പില്‍ തന്ത്രപരമായ ഇരട്ടത്താപ്പ്?.. നിയന്ത്രണമില്ലാതെ വിദേശപണം ഒഴുകുന്നു എന്നത് രാജ്യത്തിന്റെ നയരൂപീകരണത്തെയും പരമാധികാരത്തെയും വരെ പ്രതികൂലമായി ബാധിക്കാമെന്നു മുന്നറിയിപ്പ്

03 JULY 2020 04:37 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നിയന്ത്രണമില്ലാതെ വിദേശപണം ഒഴുകുന്നുണ്ട് എന്ന് പ്രതിപക്ഷവുവും ഭാരം പക്ഷവും തമ്മിൽ പോർ നടത്തുന്നതിനിടയിൽ പറഞ്ഞ് കഴിഞ്ഞു. എന്നാൽ നിയന്ത്രണമില്ലാതെ വിദേശപണം ഒഴുകുന്നു എന്നത് രാജ്യത്തിന്റെ നയരൂപീകരണത്തെയും പരമാധികാരത്തെയും വരെ പ്രതികൂലമായി ബാധിക്കാമെന്ന മുന്നറിയിപ്പാണ് പ്രതിരോധ, സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ നല്‍കുന്നത് .

ചൈനീസ് അതിര്‍ത്തിയില്‍ അഴിച്ച് വിട്ട സംഘർ ഷത്തിന് പിന്നാലെ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ചൈനീസ് പണം സ്വീകരിക്കുന്നതിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പൊരിഞ്ഞ് അടിയായി നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 2005-06 കാലഘട്ടത്തില്‍ ചൈനയില്‍നിന്നു സംഭാവന സ്വീകരിച്ചുവെന്നു ബിജെപിയാണ് ആദ്യം ആരോപണം ഉയർത്തി . കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍, പണം പറ്റിയതിനു ഉപകാരസ്മരണയായി ചൈനയ്ക്ക് അനുകൂലമായി വാണിജ്യകരാര്‍ ഒപ്പിട്ടുവെന്ന ഗുരുതരമായ ആരോപണവും ബിജെപി പറഞ്ഞു .

തൊട്ടടുത്ത ദിവസം തന്നെ ഇതിനു മറുപടിയായി കടുത്ത വിമര്‍ശനം ഉന്നയിച്ചു കോണ്‍ഗ്രസും രംഗത്തെത്തി. കോവിഡ് നേരിടാനായി പ്രധാനമന്ത്രി അധ്യക്ഷനായി മാര്‍ച്ചില്‍ രൂപീകരിച്ച പിഎം കെയേഴ്സിലേക്ക് ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികള്‍ കോടികള്‍ സംഭാവന ചെയ്തതായി കോണ്‍ഗ്രസ് തിരിച്ചടിച്ചു. പ്രധാനമന്ത്രി മോദിക്ക് ചൈനയോടു മൃദൃസമീപനം ആണെന്ന രാഷ്ട്രീയ ആരോപണവും കോണ്‍ഗ്രസ് ഉയർത്തി. ദേശീയരാഷ്ട്രീയത്തിലെ രണ്ട് മുന്‍നിര കക്ഷികള്‍ ചൈനീസ് പണത്തെ ചൊല്ലി പരസ്പരം ആരോപണങൾ പറയുമ്പോൾ; ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നിയന്ത്രണമില്ലാതെ വിദേശപണം ഒഴുകുന്നത് രാജ്യത്തിന്റെ നയരൂപീകരണത്തെയും പരമാധികാരത്തെയും വരെ പ്രതികൂലമായി ബാധിക്കാമെന്ന മുന്നറിയിപ്പാണ് പ്രതിരോധ, സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ നല്‍കുന്നത്. നാലു വര്‍ഷം മുന്‍പ് വരെ കുറ്റകൃത്യമായിരുന്ന ഒരു വിഷയത്തെ തന്ത്രപരമായി നിയമങ്ങള്‍ മാറ്റിയെഴുതി അനുകൂലമായി മാറ്റുകയാണ് രാഷ്ട്രീയനേതൃത്വങ്ങള്‍ ചെയ്യുന്നതെന്ന ആരോപണവും ശക്തമാകുന്നു

ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ വിദേശസ്രോതസുകളില്‍നിന്നു ഫണ്ട് സ്വീകരിക്കുന്നത് 2016 വരെ നിയമവിരുദ്ധമായിരുന്നു. ബിജെപിയും കോണ്‍ഗ്രസും 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചതായി 2014-ല്‍ ഡല്‍ഹി ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. അപകടം മണത്ത പാര്‍ട്ടികള്‍ നിയമം തന്നെ തിരുത്തിയെഴുതി വിദേശഫണ്ടിന്റെ ഒഴുക്കു സുഗമമാക്കുന്നതായിരുന്നു പിന്നീട് രാജ്യം കണ്ടത് . 'വിദേശസ്രോതസ്' എന്ന വാക്കിന്റെ നിര്‍വചനം തന്നെ നിയമത്തില്‍ ഇതിനായി മാറ്റിയെഴുതുകയായിരുന്നു. 2018 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ തിരക്കിട്ടു പാസ്സാക്കിയ ധനകാര്യ ഭേദഗതി ബില്ലുകളില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വിദേശത്തുനിന്നു കിട്ടുന്ന സംഭാവനകളുടെ വിവരങ്ങള്‍ പരിശോധിക്കുന്നത് ഒഴിവാക്കാനുള്ള ബില്ലും ഉള്‍പ്പെട്ടിരുന്നു. 2010 ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടമാണു ഭേദഗതി ചെയ്തത്. ഇതിലൂടെ 1976 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച എല്ലാ വിദേശ സംഭാവനകളും നിയമവിധേയമായി. ബിജെപിയും കോണ്‍ഗ്രസും എഫ്സിആര്‍എ ചട്ടം ലംഘിച്ചതായി കണ്ടെത്തിയ 2014 ലെ ഡല്‍ഹി ഹൈക്കോടതി വിധി മറികടക്കുന്നതിനാണ് മുന്‍കാലപ്രാബല്യം ഉള്‍പ്പെടുത്തിയത്.

എന്നാൽ അജ്ഞാതരായി ഇരുന്നുകൊണ്ട് രാഷ്ട്രീയ കക്ഷികള്‍ക്കു സംഭാവന നല്‍കാന്‍ കഴിയുന്ന ഇലക്ടറല്‍ ബോണ്ടുകള്‍ കൂടി വന്നതോടെ വിദേശകമ്പനികളുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് കോടികള്‍ രാഷ്ട്രീയകക്ഷികള്‍ക്കു സംഭാവന നല്‍കാന്‍ കഴിയുന്ന അവസ്ഥ വന്നിരിക്കുന്നു . യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്കു വിദേശഫണ്ട് എത്തിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ നിയന്ത്രിക്കാന്‍ വിദേശകമ്പനികള്‍ക്ക് കഴിയുന്ന സാഹചര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു . എന്നാല്‍ ഇപ്പോഴും ഇതേ സംവിധാനം തുടരുകയാണ്. അത് അപകടവുമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends