രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നെങ്കിലും ആശ്വാസമായി ഭേദമാകുന്നവരുടെ എണ്ണവും
രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആശ്വാസം പകര്‍ന്ന് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു. കോവിഡ് രോഗമുക്തി നിരക്ക് 60 ശതമാനം കടന്നു. നിലവില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ 60.73 പേര് രോഗം ഭേദമായി ആശുപത്രി വിട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
20,903 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷം കടക്കുകയും ചെയ്തു. അതിനിടെയാണ് ആശ്വാസം നല്കുന്ന കണക്ക്.രാജ്യത്ത് കോവിഡ് ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണം 3,79,892 ആയി ഉയര്‍ന്നു. നിലവില്‍ 2,27,439 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പ്രതിദിനം ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha