തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

തമിഴ്‌നാട്ടിൽ ആശങ്ക തീർത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,02,721 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1385 പേര്‍ രോഗം ബാധിച്ച് മരിച്ചു. തമിഴ്‌നാട് ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
24 മണിക്കൂറിനിടെ 64പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്് ജീവന്‍ നഷ്ടമായത്. ഈ സമയത്ത് 4329 പേര്‍ക്ക് രോഗബാധ ഉണ്ടായതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ബിഹാറില്‍ 519 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 10911 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 8211 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2615 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായും ബിഹാര്‍ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിമാചല്‍ പ്രദേശില്‍ 1021 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 344 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.
https://www.facebook.com/Malayalivartha


























