തീര്‍ച്ചയായും, ആരോ ഒരാള്‍ കള്ളം പറയുകയാണ്; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. 'ലഡാകികള്‍ പറയുന്നു: ചൈന ഞങ്ങളുടെ ഭൂമി കൈക്കലാക്കി. പ്രധാനമന്ത്രി പറയുന്നു: ആരും ഞങ്ങളുടെ ഭൂമി എടുത്തില്ല. തീര്‍ച്ചയായും, ആരോ ഒരാള്‍ കള്ളം പറയുകയാണ്.'- എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ലഡാക്ക് സംസാരിക്കുന്നു എന്ന പേരിലുള്ള ഒരു വീഡിയോ സഹിതമാണ് രാഹുലിന്റെ ട്വീറ്റ്. ലഡാക്ക് പറയുന്നു; നമ്മുടെ ഭൂമി പിടിച്ചെടുത്തു. ഇരുപത് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തി കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha