Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കോവിഡ് വാക്‌സിന്‍ ഓഗസ്റ്റില്‍ ലഭ്യമാക്കണമെന്ന ഐ സി എം ആര്‍ പ്രഖ്യാപനം വിവാദത്തില്‍

04 JULY 2020 06:16 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍)-ന്റെ തന്നെ ഭാഗമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്നു ഭാരത് ബയോടെക് വികസിപ്പിച്ച 'കോവാക്‌സിന്‍' എന്ന മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. 

എന്നാല്‍, വാക്‌സിന്‍ ഓഗസ്റ്റ് 15-ന് ലഭ്യമാക്കണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ.ബല്‍റാം ഭാര്‍ഗവ് വിവിധ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചത് വിവാദമായി. മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണത്തിനുള്ള സ്വാഭാവിക നടപടിക്രമങ്ങളെയാകെ അട്ടിമറിക്കുന്നതാണു നിര്‍ദേശമെന്നാണു വിമര്‍ശനം.

വാക്‌സിന്‍ പരീക്ഷിക്കാന്‍ വേണ്ട വൊളന്റിയര്‍മാരുടെ റജിസ്‌ട്രേഷന്‍ അടക്കം ജൂലൈ 7-നുള്ളില്‍ പൂര്‍ത്തിയാക്കണം. പരീക്ഷണ നടപടികള്‍ ഉന്നതകേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും വീഴ്ചയുണ്ടാകുന്നതു ഗൗരവമായി പരിഗണിക്കുമെന്നുമാണ് ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ തിരഞ്ഞെടുക്കപ്പെട്ട 12 സ്ഥാപനങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മിച്ച ഭാരത് ബയോടെക്കിനും ഐസിഎംആര്‍ നല്‍കിയ കത്തില്‍ പറയുന്നത്. ഐസിഎംആര്‍ തന്നെയാണു കത്ത് നല്‍കിയതെന്നും ട്രയല്‍ അതിവേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഐസിഎംആര്‍ വക്താവ് രജനികാന്ത് ശ്രീവാസ്തവ അറിയിച്ചു.

രാജ്യത്തെ 12 പ്രമുഖ ആശുപത്രികളിലെ തിരഞ്ഞെടുക്കപ്പെട്ട വൊളന്റീയര്‍മാരിലാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സാധ്യതാ വാക്‌സിനായ കോവാക്‌സിന്‍ പരീക്ഷിക്കുക. വിശാഖപട്ടണം കിങ് ജോര്‍ജ് ആശുപത്രി, റോത്തക് പിജിഐഎംഎസ്, ഡല്‍ഹി എയിംസ്, പട്‌ന എയിംസ്, ബെല്‍ഗാം ജീവന്‍രേഖ ഹോസ്പിറ്റല്‍, നാഗ്പുര്‍ ഗില്ലൂര്‍ക്കര്‍ ആശുപത്രി, ഗൊരഖ്പുര്‍ റാണ ഹോസ്പിറ്റല്‍, ചെങ്കല്‍പ്പേട്ട് എസ്ആര്‍എം മെഡിക്കല്‍ കോളജ്, തെലങ്കാന നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഭുവനേശ്വര്‍ എസ്‌യുഎം സര്‍വകലാശാല, കാന്‍പുര്‍ പ്രഖര്‍ ആശുപത്രി, ഗോവ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് വാക്‌സിന്‍ പരീക്ഷണം.

മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ അഹമ്മദാബാദ് ആസ്ഥാനമായ മരുന്നു നിര്‍മാണ കമ്പനി സൈഡസ് കാഡിലയ്ക്കും ഡ്രഗ് കൗണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. സൈകോവ്-ഡി എന്ന സാധ്യതാ വാക്‌സിന്റെ പ്രീ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായിരുന്നെന്നും 3 മാസം കൊണ്ടു മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സൈഡസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends