സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ നെഹ്‌റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചിരുന്നു

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ട്. 1948 മുതല്‍ നിരീക്ഷണം ആരംഭിച്ചതായി സര്‍ക്കാര്‍ തന്നെ പരസ്യമാക്കിയ രഹസ്യ റിപ്പോര്‍ട്ടിലാണുള്ളത്. 1948ല്‍ ആരംഭിച്ച നീരീക്ഷണം രണ്ട് പതിറ്റാണ്ട് നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ട്. 1964 മെയ് 27ന് നെഹ്‌റു മരിച്ചെങ്കിലും നാലു വര്‍ഷത്തേയ്ക്ക് നിരീക്ഷണം തുടര്‍ന്നു. നെഹ്‌റുവിന്റെ നടപടിയെ നേതാജിയുടെ കുടുംബാഗങ്ങളും ബി ജെ പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിമര്‍ശിച്ചു.
നെഹ്‌റുവിന്റെ കുടുംബാംഗങ്ങള്‍ നടത്തുന്ന ആഭ്യന്തര, വിദേശ യാത്രകളില്‍ ചാരന്മാര്‍ അവരെ പിന്തുടരുക പതിവായിരുന്നു. കൂടാതെ നേതാജിയുടെ കുടുംബാംഗങ്ങള്‍ എഴുതുന്ന കത്തുകള്‍ പകര്‍ത്താറുണ്ടായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങള്‍ ആരെയൊക്കെയാണ് കാണുന്നത് എന്താണ് ഇവരുടെ സംഭാഷണങ്ങള്‍ എന്നിവയും ഏജന്‍സികള്‍ അന്വേഷിച്ചിരുന്നു.
1957ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കാന്‍ കെല്‍പ്പുള്ള നേതാവ് സുഭാഷ് ചന്ദ്രബോസ് മാത്രമായിരുന്നു. നേതാജി ജീവിച്ചിരിപ്പുണ്ടെങ്കില്‍ തിരിച്ചെത്തുമോ എന്ന സംശയമാകാം രഹസ്യ നിരീക്ഷണത്തിന് കാരണം. നേതാജി കൊല്ലപ്പെട്ടിരുന്നോയെന്ന് സര്‍ക്കാരിന് ഉറപ്പില്ലാത്തതാകാം ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് കരുതുന്നതായി ബി ജെ പി നേതാവ് എം ജെ അക്ബര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















