കൊൽക്കത്തയിലെ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസിൽ വെച്ച് ടാക്സിയിൽ കയറിയ യുവതിയെ ഡ്രൈവർ മൃഗീയമായി കൊന്ന് മൃതദേഹം കനാലിലേക്ക് എറിഞ്ഞു

കൊൽക്കത്തയിലെ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസിൽ വെച്ച് ടാക്സിയിൽ കയറിയ
യുവതിയെ ഡ്രൈവർ മൃഗീയമായി കൊന്ന് മൃതദേഹം കനാലിലേക്ക് എറിഞ്ഞു. ഓൺലൈൻ ടാക്സിയിൽ കയറിയ യുവതിക്കാണ് അത്യാഹിതം സംഭവിച്ചത് . സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ അറസ്റ്റ് ചെയ്തതതായും മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
യുവതിയെ കാണാതായതായി ഇവരുടെ ഭർത്താവ് വെള്ളിയാഴ്ച ടോളിഗഞ്ച് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും വാഹനം പിടിച്ചെടുക്കുകയും ആയിരുന്നു.
നാൽപതിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ സ്ത്രീയെ തനിക്ക് അറിയാമെന്നും അവരിൽ നിന്ന് പണം കടം വാങ്ങിയിരുന്നെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
https://www.facebook.com/Malayalivartha


























