Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നാലെ ലഡാക്കിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ. .യുദ്ധോപകരണങ്ങള്‍,ആയുധങ്ങള്‍,പീരങ്കികള്‍ എന്നിവയടക്കമാണ് ഇന്ത്യയുടെ സേനാവിന്യാസം..ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള പ്രകോപനം ഉണ്ടാകാൻ പാടില്ല. എന്നാൽ ഏത് തരത്തിലുമുള്ള പ്രകോപനം ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും അതിനു ശക്തമായ തിരിച്ചടി നല്‍കണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയിട്ടുള്ളത്

04 JULY 2020 06:01 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നാലെ ലഡാക്കിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ. ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലെ 856 കിലോമീറ്റര്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നാല് അധിക ഡിവിഷനുകളിലായാണ് ഇന്ത്യ സൈനികരെ വിന്യസിച്ചിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസം വരെ ലഡാക്കില്‍ ഒരു ഡിവിഷന്‍ മാത്രമാണ് വിന്യസിച്ചിരുന്നത്..മെയ് വരെ സൈന്യത്തിന്റെ 14 കോര്‍പ്സ് ഡിവിഷന്‍ മാത്രമാണ് ലഡാക്കില്‍ ഉണ്ടായിരുന്നത്. ഒരു ഡിവിഷനില്‍ 15,000 മുതല്‍ 20,000 വരെ സൈനികരാണ് ഉള്ളത്. ..

യുദ്ധോപകരണങ്ങള്‍,ആയുധങ്ങള്‍,പീരങ്കികള്‍ എന്നിവയടക്കമാണ് ഇന്ത്യയുടെ സേനാവിന്യാസം. നിയന്ത്രണ രേഖ ആരംഭിക്കുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമൂര്‍ വരെയാണ് ഇന്ത്യ സേനാ വിന്യാസം വർദ്ധിപ്പിച്ചിരിക്കുന്നത്. ചൈനയുടെ ഭാഗത്ത് നിന്നുള്ള ഏതുതരം കടന്ന് കയറ്റത്തെയും പ്രതിരോധിക്കുക എന്നതാണ് സേനാവിന്യാസത്തിന്റെ ലക്ഷ്യം.

ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള പ്രകോപനം ഉണ്ടാകാൻ പാടില്ല. എന്നാൽ ഏത് തരത്തിലുമുള്ള പ്രകോപനം ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും അതിനു ശക്തമായ തിരിച്ചടി നല്‍കണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയിട്ടുള്ളത്. 2017-ൽ ദോക്‌ലാം സംഘർഷ സമയത്തും ഈ നിർദ്ദേശമാണ് മോദി സൈന്യത്തിന് നൽകിയത്......

ചൈന അതിർത്തിയിൽ സേനാവിന്യാസം വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയും സമാനമായ രീതിയിൽ സൈനിക നീക്കം ശക്തിപ്പെടുത്തിയത്. ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലാണ് ചൈന അതിര്‍ത്തിയില്‍ സൈന്യത്തെ നിരത്തിയിരുന്നത് . ഇതിന് ബദലായി മുഴുവന്‍ നിയന്ത്രണ രേഖ പ്രദേശത്തും സര്‍വ്വസജ്ജീകരണങ്ങളോടും കൂടിയ കേന്ദ്രങ്ങൾ ഇന്ത്യന്‍ സൈന്യം ഒരുക്കിയിരുന്നു.

സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഗാൽവനിൽ നിന്ന് പിന്മാറാൻ ചൈന സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ചൈനയുടെ ഭാഗത്തു നിന്നും പിന്മാറ്റം പൂര്‍ത്തിയാക്കി എന്ന് ഉറപ്പ് വരുത്തണം എന്ന നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം സേനയ്ക്ക് നല്‍കിയിട്ടുണ്ട്. ഗല്‍വാന്‍ സംഘര്‍ഷത്തിന് പരിഹാരം ഉണ്ടാകാതിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലുള്ള ഇന്ത്യയുടെ നീക്കങ്ങളെ കരുതലോടെയാണ് ചൈന നോക്കിക്കാണുന്നത്.. പ്രധാനമന്ത്രി നേരിട്ട് ലഡാക്കിലെത്തിയതോടെ വിഷയം ഇന്ത്യ അതീവഗൗരവമായി തന്നെ എടുത്തിരിക്കുന്നുവെന്ന താക്കീതാണ് ചൈനക്ക് കിട്ടിയത് ..

മോദിയുടെ സന്ദർശനസമയത്ത് തന്നെ ചൈനീസ് വിദേശകാര്യ മന്ത്രാലയം അതിനോട് പ്രതികരിച്ചതും ഈയൊരു കാരണം കൊണ്ടാണ്.....പ്രധാനമന്ത്രി നേരിട്ട് സംഘർഷ പ്രദേശത്ത് എത്തുക വഴി ചൈനയ്ക്ക് കൃത്യമായ സന്ദേശം നൽകുക മാത്രമല്ല ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് ജനതയ്ക്ക് ഉറപ്പു നൽകലും കൂടിയായി അതിനെ വ്യാഖ്യാനിക്കപ്പെടും.......

എന്തായാലും ചൈനയോട് യാതൊരു വിട്ട് വീഴ്ച്ചയും ഉണ്ടാകില്ല എന്ന സന്ദേശം തന്നെയാണ് ഇന്ത്യ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിലൂടെയും സേനാ വിന്യസത്തിലൂടെയും നല്‍കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends