സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള പ്രതികളെ ജയില്‍ മാറ്റി

സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള പ്രതികളെ ജയിലേക്ക് മാറ്റി. തൂത്തുക്കുടി ജയിലില്‍നിന്നും മധുര സെന്‍ട്രല്‍ ജയിലിലേക്കാണ് അഞ്ച് പ്രതികളെയും മാറ്റിയത്. തെളിവുകള്‍ പരിശോധിച്ചശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശങ്കര്‍ പറഞ്ഞിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കാതെ മൊബൈല്‍ കട തുറന്നുവച്ചുവെന്നാരോപിച്ചാണ് ജയരാജിനെയും ബെനിക്‌സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഇരുവരുടെയും അന്ത്യം.
https://www.facebook.com/Malayalivartha


























