ഒഡീഷയില്‍ നാലു മാവോയിസ്റ്റുകളെ വധിച്ചു; പ്രത്യേക സംഘം ഉള്‍ക്കാടുകളില്‍ നടത്തിയ തിരച്ചിലിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്

ഒഡീഷയിലെ ഉള്‍ക്കാടുക്കളില്‍ സുരക്ഷ സേനയും മാവോയിസ്റ്റുകളുമായി നടന്ന പോരാട്ടത്തില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒഡീഷയിലെ കണ്ടമല്‍ ജില്ലയിലെ തുമഡിബന്ത പ്രദേശത്തെ ഉള്‍ക്കാട്ടിലാണ് പോരാട്ടം നടന്നതെന്ന് ഒഡീഷ ഡി.ജി.പി അബയ് അറിയിച്ചു.
സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീമിന്റെയും ജില്ലാ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സംയുക്ത നേതൃത്വത്തിലാണ് മവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ നടന്നത്. സംഘത്തെ കണ്ടതിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വെടിയുര്‍ത്തുകയായിരുന്നുവെന്നും തുടര്‍ന്ന നടന്ന പോരാട്ടത്തിലാണ് നാലു മാവോയിസ്റ്റുകളെ വധിച്ചത്. ഇവരുടെ കൈയില്‍ നിന്നും വന്‍ തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ബാന്‍സാന്ദ്ര, നഗവല്ലി, ഗുമുസര്‍ ഡിവിഷനുകളിലെ മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടവര്‍. പ്രദേശത്ത് പരിശോധന ശക്തമാക്കിയതായും ഡി.ജി.പി അറിയിച്ചു.
https://www.facebook.com/Malayalivartha


























