ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ഉച്ചയോടെ രാഷ്ട്രപതി ഭവനില്വച്ചായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞദിവസം ലഡാക്ക് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്..
കഴിഞ്ഞ ജൂണ്‍ 15ന് 20 ഇന്ത്യന്‍ സൈനികരുടെ ജീവന് നഷ്ടമായ അതിര്ത്തിസംഘര്ഷത്തിനുശേഷം ലഡാക്ക് സന്ദര്‍ശനത്തിലൂടെ ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കുകയാണ് മോദി ചെയ്തത്. നിമുവില്‍ സൈനകരുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























