ചൈനയെ കൈവിട്ട് ഹീറോ; ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുയാണെന്ന് ഹീറോ സൈക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍

ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുയാണെന്ന് ഹീറോ സൈക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ പങ്കജ് മുഞ്ജല്‍. ഇന്ത്യ- ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 900 കോടി രൂപയുടെ വ്യാപാര ബന്ധം നടക്കാനിരിക്കെയാണ് കമ്ബനി ചൈനയുമായുള്ള വ്യാപര ബന്ധത്തില്‍ നിന്ന് പിന്മാറിയത്.
യുണൈറ്റഡ് സൈക്കിള്‍സ് പാര്‍ട്സ് ആന്‍ഡ് മാനുഫാക്‌ചേഴ്സ് അസോസിയേഷന്‍ സാങ്കേതിക സഹായം വാഗ്ദ്ധാനം ചെയ്തിരുന്നു, ഇതിന് തൊട്ടുപിന്നാലെയാണ് ഹീറോ സൈക്കിള്‍സ് ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍, ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ കമ്ബനി ബാധ്യസ്ഥരാണെന്ന് പങ്കജ് മുഞ്ജല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























