മൃതദേഹം ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിച്ച നിലയില്‍; കോവിഡ് ബാധിച്ച മരിച്ചതെന്ന് സംശയം; മൃതദേഹം ബസ് സ്‌റ്റോപ്പില്‍ കിടന്നത് മൂന്ന് മണിക്കൂര്‍; സംഭവം കര്‍ണാടകയില്‍

മൃതദേഹം ഉപേക്ഷിച്ച നിലയില്‍ ബസ് സ്റ്റോപ്പില്‍ കണ്ടെത്തി. കോവിഡ് ബാധിച്ചു മരിച്ചയാളുടെതാണെന്ന് സംശയം ഉയര്‍ന്നതോടെ ആശങ്ക പരന്നു. മൃതദേഹം ബസ് സ്റ്റോപ്പില്‍ കിടന്ന മൂന്ന് മണിക്കൂര്‍. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ റാണെബെണ്ണൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബസ് സ്റ്റോപിലാണ് മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തി. മാരുതി നാഗര്‍ സ്വദേശിയായ 45 ക്കാരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കടുത്ത പനിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ 28ന് ഇയാള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ച ശേഷം അന്ന് മടക്കിയയച്ചു. ശനിയാഴ്ച പതിനൊന്ന് മണിയോടെ ഇയാള്‍ പരിശോധനഫലം വാങ്ങാനെത്തി. റിസള്‍ട്ട് വരാന്‍ വൈകുമെന്നറിഞ്ഞതോടെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ വന്നിരിക്കുകയായിരുന്നു. എന്നാല്‍ അല്‍പ സമയത്തിനകം ഇയാള്‍ ഇവിടെ കുഴഞ്ഞുവിണ് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ആളുകള്‍ വിവരമറിയിച്ചതനുസരിച്ച് ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി മൃതദേഹം അവിടെവച്ച് പി.പി.ആ കിറ്രില്‍ പൊതിഞ്ഞു. എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് പരിശോധന നടത്താനായി മോര്‍ച്ചറിലേക്ക് മാറ്റുന്നതിന് പകരം ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ആശുപത്രി ജീവനക്കാര്‍ എത്തി മൃതദേഹം നീക്കി. കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന കര്‍ണാടകത്തില്‍ ഇത്തരം വീഴ്ചകള്‍ രോഗ വ്യാപനം വര്‍ധിക്കുമെന്നിരിക്കെ കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. പക്ഷേ നഗരമേഖലയിലൊഴികെ ഇതു പാലിക്കപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍.
https://www.facebook.com/Malayalivartha


























