Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചൈനയെ പറപറപ്പിക്കാൻ ഇന്ത്യക്ക് കരുത്തായി അവർ; കളി തുടങ്ങിയിട്ടേയുള്ളൂ

05 JULY 2020 07:47 PM IST
മലയാളി വാര്‍ത്ത

ഗൽവാനിൽ ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലഡാക്കിൽ നേരിട്ടെത്തി സൈനികരുടെ പോരാട്ടവീര്യമുയർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശന വാർത്ത വലിയ ശ്രദ്ധ നേടി. ഗൽവാനിലെ ഇന്ത്യ- ചൈന സംഘർഷത്തിന് പിന്നാലെ ചെെനയുടെ കടന്നു കയറ്റത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി രാജ്യങ്ങളാണ് രംഗത്തെത്തിയത്. എന്നാൽ ലഡാക്കിൽ ചെെനയെ പറപറപ്പിക്കാൻ ഇന്ത്യയെ സഹായിച്ചത് കരുത്തുറ്റ അ‌ഞ്ച് അമേരിക്കൻ വിമാനങ്ങളാണ്. സി-17 ഗ്ലോബ് മാസ്റ്റർ 111 മുതൽ ലോക്ക് ഹീഡ് മാർട്ടിൻ സി-130 ജെ വരെയുള്ള കരുത്തുറ്റ വിമാനങ്ങൾ.നിലവിൽ റഷ്യൻ നിർമിത സുഖോയ് വിമാനങ്ങളും ഇന്ത്യയെ സഹായിക്കുന്നുണ്ട്.

സി-17 ഗ്ലോബ് മാസ്റ്റർ 111-മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനം വളരെ പ്രധാനമായ പങ്കാണ് വഹിച്ചത്. അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിംഗിന്റെ കൈവശമുള്ള സി–17 ഗ്ലോബ് മാസ്റ്റർ വിമാനം ഇന്ത്യ വാങ്ങിച്ചത് രാജ്യത്തെ പ്രളയങ്ങളിലും മറ്റു പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായാണ്. ഗ്ലോബ് മാസ്റ്റര്‍ വിമാനം ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഏറെ സഹായമായിരുന്നു.സൈനിക ദൗത്യത്തിന്റെയും മറ്റു വൻ ദൗത്യങ്ങളുടെയും പ്രധാന ഗതാഗത സേവനമാണ് ബോയിംഗിന്റെ സി -17 ഗ്ലോബ് മാസ്റ്റർ III. ദീർഘദൂര യാത്രയ്ക്ക് വലിയ യുദ്ധോപകരണങ്ങൾ, സൈനികർ, മാനുഷിക സഹായം എന്നിവ ദൂരത്തേക്ക് കൊണ്ടുപോകാൻ ശേഷിയുള്ളതാണ് സി–17. ലോകത്തെവിടെയും ദുർഘടമായ വ്യോമത്താവളങ്ങളിലും മോശമായ കാലാവസ്ഥയിലും ടേക്ക് ഓഫിനും ലാൻഡിംഗിനും കഴിയുമെന്നതും സി–17 ഗ്ലോബ് മാസ്റ്ററിന്റെ പ്രത്യേകതയാണ്.

അടുത്തതായി ബോയിംഗ് ചിനൂക്ക് സിഎച്ച്-47- ഹെവി ലിഫ്റ്റ് ഹെലികോപ്‌റ്റർ, ഇന്ത്യക്ക് മുന്നിൽ എതിരാളികളുടെ മുട്ടു വിറയ്ക്കുന്ന യു.എസ് നിർമിത വിവിധോദ്ദേശ്യ ഹെലികോപ്റ്ററാണ് . ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്ക്. 1962 ലായിരുന്നു ഇതിന്റെ നിർമാണം. തുടർന്ന് യുഎസ് സേനയുടെ ഭാഗമായി. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ, പീരങ്കികൾ എന്നിവ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. യുദ്ധ ടാങ്കുകളടക്കമുള്ള 12 ടൺവരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഈ ഹെലികോപ്റ്ററുകൾക്കുണ്ട്. യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകൾ. 55 യാത്രക്കാരെ ഒരേ സമയം ഹെലികോപ്റ്റർ ഉൾകൊള്ളും.

ബോയിംഗ് അപാച്ചെ-ഗൺഷിപ്പ്-ടാങ്ക്-കില്ലർ വിമാനം അസാമാന്യ യുദ്ധവൈദഗ്‌ദ്ധ്യം കാട്ടാൻ പര്യാപ്‌തമായ അത്യാധുനിക സംവിധാനങ്ങളോടു കൂടിയതാണ്‌. യു.എസ്‌. സൈന്യം ഉപയോഗിക്കുന്ന ലോകത്തെതന്നെ മികച്ച സാങ്കേതികക്കരുത്തുള്ള വിവിധോദ്ദേശ യുദ്ധഹെലികോപ്‌റ്ററുകളാണ്‌ എ.എച്ച്‌.-64 കോപ്‌റ്ററുകൾ. മണിക്കൂറിൽ 311 കിലോമീറ്റർ വേഗതയിൽ പറക്കുന്ന അപ്പാച്ചേക്ക് ഇന്ധനമില്ലാതെ 611 മീറ്റർ പറക്കാൻ കഴിയും. 1200 പ്രാവശ്യം നിറയൊഴിക്കാൻ സാധിക്കുന്ന പീരങ്കിയും അപ്പാച്ചേ വഹിക്കുന്നുണ്ട്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ അപ്പാച്ചേ പ്രവർത്തിക്കും. ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് 128 ലക്ഷ്യങ്ങളെ കണ്ടെത്താൻ അപ്പാച്ചേക്കു കഴിയും. ഒരേ സമയം 16 എതിരാളികളെ നേരിടാനും സാധിക്കും.

കരുത്തുറ്റ യുദ്ധവിമാനമാണ് പോസിഡോൺ 81. അമേരിക്കയിലെത്തന്നെ ബോയിംഗ് കമ്പനി തന്നെയാണ് വിമാനത്തിന്റെ നിർമാതാക്കൾ.

ശത്രുവിനെ നേരിടാൻ കരുത്തുറ്റ യുദ്ധവിമാനമാണ് ലോക്ക് ഹീഡ് മാർട്ടിൻ സി-130 ജെ. പ്രമുഖ അമേരിക്കൻ യുദ്ധവിമാന കമ്പനിയായ ലോക്ക് ഹീഡ് മാർട്ടിനാണ് എഫ് – 16 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിന്ന് നിർമ്മിച്ച് വിതരണം നടത്തുന്നതും. ഒറ്റ എൻജിനുള്ള 100 യുദ്ധവിമാനങ്ങൾ ആദ്യഘട്ടത്തിൽ നിർമ്മിക്കുവാൻ തയ്യാറായി മറ്റൊരു പ്രമുഖ നിർമ്മാണ കമ്പനിയായ സ്വീഡലിലെ സാമ്പും രംഗത്തുവന്നിരുന്നു. ലോക്ക് ഹീഡിന് നിലവിൽ ടെക്സസ്, ഫോർട്ട്വർത്ത് എന്നിവടങ്ങളിൽ മാത്രമാണ് പ്ലാന്റുകൾ ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (35 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (51 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends