Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

അവസാനം വ്യോമ സേന ഇറങ്ങി; വെട്ടുകിളി ഇത്രക്കും വലിയ ഭീകരനോ? വെട്ടുകിളികള്‍ വീഴ്ത്തിയത് ലക്ഷകണക്കിന് കര്‍ഷകരുടെ കണ്ണീര്‍; വെട്ടുകിളി ആക്രമണം കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലം

07 JULY 2020 01:30 PM IST
മലയാളി വാര്‍ത്ത

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അഭിമുഖികരിക്കുന്ന വെട്ടുകിളി അക്രമണത്തില്‍ കര്‍ഷകരെ രക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമ സേന തന്നെ രംഗത്തിറങ്ങിരിക്കുകയാണ്. വ്യോമസേനയുടെ എം.ഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗപ്പെടുത്തി വെട്ടുകിളികളെ തുരത്തനാനുള്ള നടപടിയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് വെട്ടുകിളികള്‍ക്കെതിരെ പ്രയോഗിക്കുകയെന്ന് വ്യോമസേന അറിയിച്ചു. ഈ സാങ്കേതിക വിദ്യാ ഉപയോഗിച്ച് വെട്ടുകിളി കൂട്ടങ്ങളെ വേഗത്തില്‍ കണ്ടെത്താനും കൂടുതലെണ്ണത്തിനെ ഒന്നിച്ച് നശിപ്പിക്കാനും കഴിയുമെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. വെട്ടുകിളി കൂട്ടങ്ങള്‍ക്ക് നേരെ ആകാശത്ത് നിന്ന് തന്നെ കീടനാശിന് പ്രയോഗം നടത്താനാവും.

വെട്ടുകിളി ശല്യം രൂക്ഷമായി രാജസ്ഥാനനിലെ വിവിധ സ്ഥലങ്ങളില്‍ വ്യോമസേനാ ഹെലികോപ്ടറുകള്‍ ഞായറാഴ്ച തന്നെ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മാസമായി ജോധ്പുരില്‍ വെട്ടുകിളികള്‍ കൂട്ടമായി എത്തിച്ചേരുകയാണ്. പകുതിയോളം പ്രാണികളെ നശിപ്പിക്കാന്‍ സാധിച്ചതായിയാണ് സൂചന. ഇതാദ്യമായാണ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വ്യോമസേന പങ്കാളിയാവുന്നത്. പാകിസ്ഥാന്‍ വഴി രാജ്യാര്‍ത്തി കടന്നെത്തിയ വെട്ടു കിളികള്‍ രാജസ്ഥാനും, പഞ്ചാബും, ഡല്‍ഹിയും ഉത്തര്‍പ്രദേശം കടന്ന് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തി നില്‍ക്കുകയാണ്.

ദക്ഷിണാഫ്രിക്ക, കെനിയ, പാകിസ്താന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നാണ് വെട്ടുകിളികള്‍ കൂട്ടമായി എത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ചുഴലിക്കാറ്റുമൊക്ക ഇവയുടെ ദേശാടനത്തിന് കാരണമായി കണക്കാക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കനത്ത മഴയാണ് ഈ കാലളവിലുണ്ടായത്. ഇത് അവിടങ്ങളില്‍ വെള്ളപൊക്കത്തിന് കാരണമായി. ഇത് വരണ്ട പ്രദേശങ്ങളെ പോലും ഈര്‍പ്പമുള്ളതാക്കി. ഈ സാഹചര്യം വെട്ടുകിളികള്‍ക്ക് അനുകൂലമാകുകയും അവ വന്‍തോതില്‍ പെറ്റു പെരുകുകയും ചെയ്തു. ഇവയാണ് ആഫ്രിക്കയില്‍ നിന്നും ഏഷ്യയിലേക്ക് എത്തപ്പെട്ടത്. ഇനി എത്രകാലം ഇവ ഇന്ത്യയിലുണ്ടാകുമെന്നും പ്രവചിക്കാന്‍ സാധിക്കില്ല. വെട്ടുകിളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് കാലവസ്ഥ വ്യതിയാനത്തിനൊപ്പം മറ്റൊരു കാരണമാണ് കുരുവികളുടെയും പറവകളുടെയും എണ്ണത്തിനുണ്ടായ കുറവ്. വെട്ടുകിളികളെ ഭക്ഷണമാക്കുന്ന ഇത്തരം കുരുവികള്‍ മൊബൈല്‍ ടവറുകളുടെ റേഡിയേഷനുകളെ തുടര്‍ന്ന് ചത്തൊടുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം വെട്ടുകിളി അക്രമണം രൂക്ഷമാക്കി.

വെട്ടുകിളി അക്രമണത്തില്‍ നട്ടം തിരിഞ്ഞത് സാധാരണക്കാരായ കര്‍ഷകരാണ്. ഇവരുടെ വിളകള്‍ നിമിഷ നേരംകൊണ്ടു തന്നെ ഇവ തിന്നു തീര്‍ത്തു. ഇത് സാമ്പത്തികമായി തന്നെ കര്‍ഷകരെ തളര്‍ത്തി. ഇത്തരം ആക്രമണത്തിനിരയായ കര്‍ഷകര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായമൊന്നും സര്‍ക്കാരുകള്‍ നല്‍കിയതുമില്ല. വിളകള്‍ തീയിട്ടു പോലും ഇവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കര്‍ഷകര്‍ ശ്രമിച്ചു. പ്രതിഷേധം ശക്തമാതോടെയാണ് വ്യോമ സേനയെ രംഗത്തിറക്കി വെട്ടുകിളികളെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (8 minutes ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (32 minutes ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (40 minutes ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (52 minutes ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (6 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (6 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (6 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (7 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (8 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (10 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (10 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (11 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (11 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (11 hours ago)

Malayali Vartha Recommends