Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...


തലസ്ഥാന ന​ഗരത്തിന്റെ മുഖച്ഛായ മാറുന്നു.... ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം...


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

ഇന്ത്യന്‍ മണ്ണില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ചൈനയുടെ കുതന്ത്രങ്ങളെല്ലാം തന്നെ പൊളിച്ചടുക്കി കയ്യില്‍ കൊടുത്ത ബുദ്ധി കേന്ദ്രം.. ഇന്ത്യയുടെ 'ജെയിംസ് ബോണ്ട് ' ചൈനയുടെ അടിവേരിളക്കിയ അജിത് ഡോവല്‍ സൂപ്പര്‍ ഹീറോ

07 JULY 2020 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു

  മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ വൻ തീപിടിത്തം... ആളപായമില്ല, വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാലെ തീ പടർന്നുപിടിക്കുകയായിരുന്നെന്നും പ്രദേശവാസികൾ

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്

റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണം.. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം... തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ബീഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ പോളിംഗ് 64.66% ; 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനം

ഇന്ന് രാജ്യം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേരാണ് അജിത് ഡോവലിന്റേത് . ഇന്ത്യന്‍ മണ്ണില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ചൈനയുടെ കുതന്ത്രങ്ങളെല്ലാം തന്നെ പൊളിച്ചടുക്കി കയ്യില്‍ കൊടുത്ത ബുദ്ധി കേന്ദ്രം. ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് . തീവ്രവാദികളുടെയും രാജ്യദ്രോഹികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന പേരാണ് ''അജിത് ഡോവല്‍'' എന്നത് .ആരാണ് ഈ അജിത് ഡോവല്‍.

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുന്‍ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് അജിത് ഡോവല്‍. അജിത് കുമാര്‍ ഡോവല്‍ എന്നാണ് മുഴുവന്‍ പേര്. 1945ല്‍ ഇപ്പോള്‍ ഉത്തരാഖണ്ഡിന്റെ ഭാഗമായ പൗരി ഗഡ്വാളിലെ ഗിരി ബനേല്‍സ്യൂന്‍ ഗ്രാമത്തിലാണ് ജനനം. ഗഡ്വാളി ബ്രാഹ്മണ കുടുംബമാണ് ഡോവലിന്റേത്. അച്ഛന്‍ ഇന്ത്യന്‍ ആര്‍മിയിലായിരുന്നു. അജ്മീര്‍ മിലിട്ടറി സ്‌കൂളിലായിരുന്നു അജിത് ഡോവലിന്റെ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ആഗ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫസ്റ്റ് റാങ്കോടെ ബിരുദാനന്തര ബിരുദമെടുത്തു. 1968 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അജിത്. ഡോവലിന്റെ കഴിവു ആദ്യം തിരിച്ചറിഞ്ഞത്, അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരനായിരുന്നു. 1971 ലെ തലശ്ശേരി കലാപം അമര്‍ച്ച ചെയ്യാന്‍ അന്ന് കെ. കരുണാകരന്‍ അവിടത്തെ എ.എസ്.പി. ആയി അയച്ചത് അജിത് ഡോവലിനെയാണ് . ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ വിദഗ്ധനും , സൈനിക കരുനീക്കങ്ങളില്‍ ചാണക്യനുമായ അജിത് ഡോവലിന്റെ ജീവിതം അപസര്‍പ്പക കഥകളെ വെല്ലുന്നതാണ്..

ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് കൃത്യമായ മുന്നൊരുക്കത്തോടെയാണ്. ഉറിയിലെ സേനാതാവളം ആക്രമിച്ചതിനോട് വൈകാരികമായി പ്രതികരിക്കാതെ, വ്യക്തമായി ആസൂത്രണം ചെയ്ത ശേഷമായിരുന്നു ഇന്ത്യയുടെ സൈനിക നീക്കം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം.

ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്നറിയപ്പെടുന്ന അജിത് കുമാര്‍ ഡോവല്‍ നേരത്തെയും നിരവധി ആക്രമണങ്ങള്‍ക്കും ദൗത്യങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. മോദിയുടെ വലംകൈ ആയ ഡോവലിനെയാണ് സൈനിക നടപടികള്‍ ഏകോപിപ്പിക്കാനായി ഏല്‍പ്പിച്ചിരിക്കുന്നത്. എല്ലാം രഹസ്യമാക്കി വയ്ക്കാന്‍ ഡോവലിനു സാധിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പെ തുടങ്ങിയ നീക്കങ്ങള്‍ പുറംലോകം അറിഞ്ഞില്ല. ഡോവലിന്റെ കൃത്യമായ പദ്ധതികള്‍ കമാന്‍ഡോകള്‍ നടപ്പിലാക്കി.

ഏഴു വര്‍ഷം ഒരു പാക്കിസ്ഥാനി മുസ്ലീമിന്റെ വേഷത്തില്‍ ഇന്ത്യന്‍ ചാരനായി പാക്കിസ്ഥാനില്‍ കഴിഞ്ഞ അജിത് കുമാര്‍ ഡോവല്‍, ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാരപ്രവര്‍ത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജന്‍സ് മേധാവിയാണ്... ഈ ഏഴുവര്‍ഷംകൊണ്ട് ചില ആണവ രഹസ്യങ്ങളടക്കം പാകിസ്ഥാന്റെയും കടക യുടെയും പല രഹസ്യങ്ങളും ഡോവല്‍ ചോര്‍ത്തി. ഇതിനിടെ പാകിസ്ഥാനിലെ മര്‍മ്മപ്രധാനമായ എല്ലാ സ്ഥലങ്ങളും കൈവെള്ളയില്‍ രേഖപോലെ ഹൃദിസ്ഥമാക്കാനും ഡോവലിനായി. ഇങ്ങനെ സിനിമാ സ്‌റ്റൈലില്‍ നടത്തിയ ചാര പ്രവര്‍ത്തിയാണ് അദ്ദേഹത്തിനെ ഇന്ത്യയുടെ ജയിംസ്‌ബോണ്ട് എന്ന് വിശേഷിപ്പിക്കാന്‍ പ്രധാന കാരണം.
പ്രവര്‍ത്തനമികവും കൈയടക്കവും അനുഭവ പരിചയവുമാണ് അജിത് ഡോവലിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രായേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് അജിത് ഡോവലിന്റെ ബുദ്ധിയാണ്.

1988ല്‍ പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രം ബോംബ് വച്ച് തകര്‍ത്ത് കൊടും കലാപം അഴിച്ചുവിടാനുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളുടെ നീക്കം നിഷ്പ്രഭമാക്കിയതും ഡോവലിന്റെ കുശാഗ്രബുദ്ധിയാണ്. തീവ്രവാദികള്‍ക്കുള്ള ബോംബുമായി ക്ഷേത്രത്തിലേക്ക് വരികയായിരുന്ന പാകിസ്ഥാന്‍ ചാരനെ തന്ത്രപൂര്‍വം കുരുക്കിയ ഡോവല്‍ പൊട്ടാത്ത കുറേ ബോംബുകളുമായി അതേ ചാരന്റെ വേഷത്തില്‍ തീവ്രവാദികളുടെ സംഘത്തില്‍ കയറിപ്പറ്റി. പിന്നീട് തീവ്രവാദികള്‍ ക്ഷേത്രം തകര്‍ക്കാന്‍ പലയിടത്തായി സ്ഥാപിച്ചതെല്ലാം ഡോവല്‍ കൈമാറിയ ആ പൊട്ടാത്ത ബോംബാണ്. പ്രതിരോധം നേരിട്ടാല്‍ ഈ ബോംബുകള്‍ പൊട്ടിച്ച് പോലീസിനെ സമ്മര്‍ദ്ദത്തിലാക്കാം എന്ന കണക്കുകൂട്ടലിലാണ് അവ സ്ഥാപിക്കപ്പെട്ടത്. പക്ഷേ പഞ്ചാബ് പോലീസുമായി 16 ദിവസം നീണ്ടു നിന്ന ആക്രമണത്തിനിടെ പലയിടങ്ങളിലായി സ്ഥാപിച്ച ബോംബുകളില്‍ ഒരെണ്ണം പോലും പൊട്ടിയില്ല. അങ്ങനെ സുവര്‍ണ ക്ഷേത്രത്തിന് കേടുപാടുകളൊന്നും വരുത്താതെ തന്നെ 41 തീവ്രവാദികളെ വധിക്കാനും 200 പേരെ ജീവനോടെ പിടിക്കാനും കഴിഞ്ഞു. ഈ വീരപ്രവര്‍ത്തിക്കുള്ള അംഗീകാരമായിട്ടാണ് 1988ല്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ കീര്‍ത്തിചക്ര പോലീസ്ഓഫീസറായ ഡോവലിന് സമ്മാനിച്ചത്. അതുവരെ സൈനികര്‍ക്ക് മാത്രം നല്‍കിവന്നിരുന്ന പുരസ്‌കാരമാണ് കീര്‍ത്തിചക്ര.

2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാരിന് വേണ്ടി ദേശിയ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരികയാണ് ഇദ്ദേഹം.2014 ല്‍ ഐ.എസ്‌ഐ.എല്‍ ഭീകരര്‍ ഇറാഖിലെ മൊസൂള്‍ പിടിച്ചടക്കിയപ്പോള്‍ അവിടെ പെട്ടുപ്പോയ 46 ല്‍ പരം മലയാളി ന്റ്‌സെമാരെ മോചിപ്പിക്കാനുള്ള ധൗത്യത്തില്‍ പ്രധാനപങ്കു വഹിച്ചു. 2016 ല്‍ നടന്ന ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിനും 2019 ല്‍ നടന്ന ബാലക്കോട് എയര്‍ സ്‌ട്രൈക്കിനും സുരക്ഷാ ഉപദേഷ്ടാവായി നിന്ന് കൊണ്ട് നേതൃത്വം നല്‍കി.

1995ല്‍ ഇന്റലിജന്‍സ് ബ്യൂറോ തലവനായി നിയമിതനായ അജിത് ഡോവല്‍ 10 വര്‍ഷത്തെ സേവനത്തിന് ശേഷം 2005ലാണ് വിരമിച്ചത്. ഇക്കാലയളവിനിടെ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിനെ ലോകോത്തര നിലവാരത്തിലെത്തിക്കാന്‍ ഡോവലിനായി. 2005 ല്‍ വിരമിച്ച ശേഷം ആത്മീയതയിലൂന്നിയ രാജ്യക്ഷേമം ലക്ഷ്യമാക്കി വിവേകാനന്ദ ഫൗണ്ടേഷന്‍ എന്ന സംഘടന സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോവല്‍.

2014 ല്‍ ശ്രീ നരേന്ദ്രമോദി പ്രധാനമന്ത്രിയതിന് ശേഷമാണ് ഡോവല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മോഡി സര്‍ക്കാര്‍ ഏറ്റവും ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കുക എന്നാണ്. പ്രതിരോധ, നയതന്ത്ര വിഷയങ്ങളില്‍ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാടുകള്‍ രൂപീകരിക്കുന്ന, രാജ്യസുരക്ഷയില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിക്കുന്ന സ്ഥാനമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേത്. 2014 മേയ് 30നാണ് അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെടുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി അജിത് കുമാര്‍ ഡോവല്‍ ചുമതലയേല്‍ക്കുന്നത് തന്നെ തന്റെ ഔദ്യോഗിക ജീവിതത്തിലെ ചരിത്രപാഠങ്ങളുടെ വീരപരിവേഷത്തോടെയായിരുന്നു. ആ വര്‍ഷം തന്നെ ജൂണില്‍ ഇറാക്കിലെ തിക്രിത്ത് ഐസിസ് ഭീകരര്‍ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്‌സുമാരെ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ഇറാക്കില്‍ നേരിട്ടെത്തിയ ഡോവല്‍ അവിടെ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയാണ് ഇതു സാധ്യമാക്കിയത്.

മണിപ്പൂരില്‍ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാന്‍മറില്‍ കയറിയാണ് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു. നേപ്പാളില്‍ ഭരണഘടന മാറ്റത്തിനുശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്്ട്രമെന്ന വികാരമുണര്‍ത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയില്‍ മഹീന്ദ രാജപക്‌സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയും ചരടുവലികളുമുണ്ടായിരുന്നു.

അഫ്ഗാന്‍പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്ക് ഇന്ത്യ പിന്തുണ നല്‍കുന്നു എന്നും ഇതിനു പിന്നില്‍ ഡോവലാണെന്നുമാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. ഇന്ത്യയിലേക്ക് തോക്ക് തിരിച്ചു വയ്ക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഉന്നം വയ്ക്കുന്നത് അജിത് ഡോവല്‍ എന്ന ഒളിപ്പോരിനു പേരു കേട്ട ഉദ്യോഗസ്ഥനെ തന്നെയാണ്. . തീവ്രവാദത്തിനെതിരെ,വിഘടനവാദികള്‍ക്കെതിരെ സന്ധിയില്ലാസമരം നടത്തുന്ന അതി കൂര്‍മ്മ ബുദ്ധിയുടെ കേന്ദ്രം. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഡോവല്‍ എന്നുമുണ്ടായിരുന്നു. പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിനെ തിരിച്ച് ഇന്ത്യയിലെത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നെന്ന് ഡോവല്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാനില്‍ കയറി ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആരും മറന്നു കാണില്ല . അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രവും ഡോവലിന്റേതായിരുന്നു. ആക്രമണം നടത്തി തിരിച്ചു വന്ന ശേഷം ഇന്ത്യ അറിയിച്ചപ്പോഴാണ് പാക്കിസ്ഥാന്‍ ഈ കാര്യം അറിഞ്ഞത് പോലും. ആക്രമണങ്ങളെക്കാള്‍ ചെറുത്തുനില്‍പ്പുകള്‍ക്ക് മുന്‍തൂക്കം കൊടുത്തിരുന്ന ഇന്ത്യക്ക് വേണ്ടി വന്നാല്‍ ശത്രുവിന്റെ പാളയത്തില്‍ കയറി ആക്രമിക്കാനും മടിയില്ല എന്ന് ലോകത്തിനെ ബോധ്യപ്പെടുത്താന്‍ ഈ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ക്കായി. . ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫീസറാണ് അജിത് ഡോവല്‍.സര്‍ജിക്കല്‍ സ്ട്രൈക്കുകളിലൂടെയും നിര്‍ണായക തീരുമാനങ്ങളിലൂടെയും രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന അജിത് ഡോവലിനെ ഇനി ഒരു പ്രതിഭാസമായി വിശേഷിപിച്ചാലും തെല്ലും അതിശയോക്തിയില്ല !ഇന്ത്യയുടെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും അജിത് ഡോവലിന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു. കര്‍ക്കശ നിലപാടുകള്‍ക്ക് പേരുകേട്ട അജിത് ഡോവല്‍ നമ്മുടെ രാജ്യസുരക്ഷയുടെ ഒഴിച്ചു കൂടാനാവാത്ത കാവല്‍ ഭടനാണ് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം...  (7 minutes ago)

വാഹനാപകടത്തിൽ രണ്ടു മരണം, രണ്ടു പേർക്ക് പരുക്ക്  (16 minutes ago)

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും; പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ചടങ്ങിൽനിന്ന് ഇറങ്ങ  (25 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ  (36 minutes ago)

സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം....  (46 minutes ago)

എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു...  (58 minutes ago)

ജയിംസ് വാട്സൺ അന്തരിച്ചു.  (1 hour ago)

ലോറി ചുരത്തിലെ ആറാം വളവിലാണ് കുടുങ്ങിയത്....  (1 hour ago)

മുഖ്യന്റെ കഴുത്തിന് വളഞ്ഞ് കോടതി.!പ്രശാന്തിനെ പടിയടച്ച് പിണ്ഡം വച്ചു..!സുധാകരന്റെ ഒറ്റമൂലി ദേവസ്വം ബോര്‍ഡിൽ ജയകുമാര്‍ IA  (1 hour ago)

രാവിലെ ഉണരാതിരുന്നതോടെ വിളിക്കാനായി മുത്തശ്ശിയെത്തി... നോക്കിയപ്പോൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന....  (1 hour ago)

ഏഴ്‌ വേദികളിലായി നടക്കുന്ന മേളയിൽ 180 ഇനങ്ങളിലായി 8,500 വിദ്യാർഥികൾ പങ്കെടുക്കുന്നു  (2 hours ago)

കഴിഞ്ഞ ദിവസം പുതുക്കി പണിത കെട്ടിടത്തിൽ തീപിടുത്തം..  (2 hours ago)

മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (2 hours ago)

ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു  (2 hours ago)

വിനോദസഞ്ചാരികൾക്ക് ജാ​ഗ്രതാ നിർദ്ദേശം...സഞ്ചാരികൾ വനത്തിനുള്ളിലേക്ക് പ്രവേശിക്കരുത്  (3 hours ago)

Malayali Vartha Recommends