Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കശ്മീരില്‍ ഭീകരര്‍ ഒരു കുടുംബത്തിലെ 3 പേരെ വെടിവെച്ചുകൊന്നു..കൊല്ലപ്പെട്ടത് ബിജെപി നേതാവും കുടുംബാംഗങ്ങളും , ബന്ദിപോര ജില്ലയില്‍ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം

09 JULY 2020 08:14 AM IST
മലയാളി വാര്‍ത്ത

ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും ഭീകരര്‍ വെടിവച്ചു കൊന്നു. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന്‍ ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ദിപോര ജില്ലയില്‍ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

ബന്ദിപോരയിലുള്ള ഇവരുടെ കടയ്ക്ക് മുന്നില്‍ വച്ചാണ് മൂവരേയും വെടിവെച്ചതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് പറഞ്ഞു. വസീം ബാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസമയത്ത് ഉണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിലൂടെ വിവരങ്ങള്‍ തിരക്കുകയും മരിച്ചവരുടെ കുടുബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.

ബാരിയുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള 10 പേരെ കൃത്യ നിര്‍വഹണത്തില്‍ വീഴ്ച പറ്റിയതിനു അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ അവരോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
അടുത്ത കാലത്തായി താരതമ്യേന ശാന്തമായിരുന്നു ബാന്‍ഡിപൂര്‍. ഇത്രയും സുരക്ഷാ ഉള്ള മേഖലയില്‍ നടന്ന ഈ കൊലപാതകത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് അധികൃതര്‍

നാല് വര്‍ഷത്തിലേറെയായി ബാരി ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് , നേരത്തെ പാര്‍ട്ടിയുടെ ബന്ദിപ്പൂര്‍ ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു ബാരി.ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ബാരിയും ബന്ധുക്കളും പിന്നീട് മരണത്തിന് കീഴടങ്ങി.

''അദ്ദേഹത്തിന്റെ (ബാരിയുടെ) സുരക്ഷയ്ക്കായി പത്ത് പോലീസുകാരെ വിന്യസിച്ചിരുന്നു, പക്ഷേ സംഭവസമയത്ത് ആരെയും അദ്ദേഹത്തോടൊപ്പം പാര്‍പ്പിച്ചിരുന്നില്ല... ഈ ഭീകര കുറ്റകൃത്യത്തിന്റെ മുഴുവന്‍ സാഹചര്യങ്ങളുംപരിശോധിക്കുകയാണ് . എന്തുകൊണ്ടാണ് ബാരിക്ക് ആസമയത് ഒരു സുരക്ഷയും ഇല്ലാതിരുന്നത് എന്ന് അന്വേഷിക്കുകയാണ് എന്നും ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു,

സംഭവത്തെ തുടര്‍ന്ന് താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ സുരക്ഷാ പ്രോട്ടോക്കോള്‍ അവലോകനം ചെയ്യാനിടയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2018 ല്‍ ജമ്മു കശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം, ധാരാളം മുഖ്യധാരാ രാഷ്ട്രീയക്കാരുടെ സുരക്ഷ പിന്‍വലിക്കുകയോ തരംതാഴ്ത്തുകയോ ചെയ്തിട്ടുണ്ട്

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്രനായി മത്സരിച്ച ശേഷം ബാരി ബിജെപിയില്‍ ചേക്കുകയായിരുന്നു .പിന്നീട് ബന്ദിപ്പൂരിലെ പാര്‍ട്ടിയുടെ പ്രമുഖനായി ഉയര്‍ന്നു.

''ഇത് പാര്‍ട്ടിക്ക് വലിയ നഷ്ടമാണ്. ഇത് ദേശീയ ചിന്താഗതിക്കെതിരായ ആക്രമണമാണ്, അതിന് പിന്നിലുള്ളവര്‍ നിരാശരാണ്. എന്നും ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് വ്യക്തമാക്കി അദ്ദേഹത്തിന്റെ സഹോദരന്‍ കശ്മീര്‍ പ്രവിശ്യയിലെ ബിജെപിയുടെ യുവജന വിഭാഗത്തിന്റെ കോര്‍ഡിനേറ്ററായിരുന്നു, ' ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് (യൂത്ത് വിംഗ്) എര്‍ ഐജാസ് ഹുസൈന്‍ ഒരു പ്രമുഖ പറഞ്ഞു, ഇത്തരം സംഭവങ്ങളാല്‍ പാര്‍ട്ടിയെ പിന്തിരിപ്പിക്കില്ലെന്നും അതിന്റെ പ്രവര്‍ത്തനം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

ബാരിയുടെയും കുടുംബത്തിന്റെയും ത്യാഗം വെറുതെയാകില്ലെന്ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു. ''യുവ ബിജെപി നേതാവ് വസീം ബാരിയെയും സഹോദരനെയും തീവ്രവാദികള്‍ കൊന്നതില്‍ ഞെട്ടിപ്പോയി.

മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗുലാം അഹ്മദ് മിര്‍ എന്നിവര്‍ കൊലപാതകത്തില്‍ നടുക്കം രേഖപ്പെടുത്തി ., ''ഇത്തരം സംഭവങ്ങള്‍ ഭയാനകവും അസ്വസ്ഥവുമാണ് എന്ന് ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടിയുടെ നേതാവ് അല്‍താഫ് ബുഖാരി പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends