Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

150 രൂപയ്ക്ക് ശരീരം വിറ്റ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ; രാജ്യം തലകുനിക്കുന്നു

09 JULY 2020 07:19 PM IST
മലയാളി വാര്‍ത്ത

യുപിയിലെ ചിത്രകൂട്ട് ഖനന മേഖലയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതാണോ നമ്മൾ സ്വപ്നം കണ്ട ഇന്ത്യയെന്ന് രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു. ‘മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടർന്ന് പട്ടിണിയിലായ കുടുംബത്തെ പോറ്റാൻ ഈ പെൺകുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്’ – അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽനിന്ന് 700 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ചിത്രകൂട്ടിലാണ് സംഭവം. ലോക്ഡൗണിൽ പട്ടിണിയായതോടെ ദിവസം തുച്ഛമായ 150 – 200 രൂപ വേതനം കിട്ടാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു വിൽക്കേണ്ടി വരുന്നു.

തീർത്തും ദരിദ്ര ചുറ്റുപാടിൽ കഴിയുന്ന ഗോത്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്കാണ് ഈ ദുരവസ്ഥ. ലോക്ഡൗൺ വന്നതോടെ കുടുംബം ഒന്നടങ്കം പട്ടിണിയിലായി. അവസരത്തിലാണ് ‘രക്ഷകരായി’ ഖനികളിലെ ഇടപാടുകാർ അവതരിച്ചത് . അവരുടെ ആവശ്യം ഇളം പെൺശരീരങ്ങൾ മാത്രമാണ്.

കളിച്ചുനടക്കേണ്ട പ്രായത്തിൽ ഈ പെൺകുട്ടികൾ ഇത്തരം ഖനികളിൽ അനധികൃതമായി ജോലി ചെയ്യുകയാണ് . ഖനിയിൽ പണിയെടുപ്പിക്കുകയും ശരീരം വിൽക്കുകയും ചെയ്യേണ്ടി വന്നാലും പൂർണമായി
ഈ പെൺകുട്ടികൾ വേതനം നൽകില്ല. വഴങ്ങിത്തരില്ലെന്നു പറഞ്ഞാൽ‌ ഇനി ഖനിയിൽ പണിയെടുപ്പിക്കില്ലെന്ന ഭീഷണിയാണ് അവർ നൽകുന്നത്. ചിലർ കുന്നിനു താഴേക്ക് വലിച്ചെറിയുമെന്നും ഭീഷണി മുഴക്കും. പിന്നെ തങ്ങൾ എങ്ങനെ ജീവിക്കുമെന്ന് ഈ പെൺകുട്ടികൾ ചോദിക്കുന്നു.

‘ഖനികൾക്കു സമീപമുള്ള കുന്നുകൾക്കു പിന്നിലായി കരാറുകാർ കിടക്കകൾ കൊണ്ടുവച്ചിട്ടുണ്ട്. അങ്ങോട്ടു കൊണ്ടുപോയാണ് പീഡിപ്പിക്കുന്നത്. വിസമ്മതിച്ചാൽ അവർ മർദ്ദിക്കും. സഹിക്കുകയല്ലാതെ എന്തുചെയ്യാൻ കഴിയും? സങ്കടമുണ്ട്. ചിലപ്പോൾ ഓടിപ്പോകണമെന്നും ആത്മഹത്യ ചെയ്യണമെന്നും തോന്നാറുണ്ട്.’ – പെൺകുട്ടികളിലൊരാൾ വാർത്ത പുറത്തുകൊണ്ടുവന്ന ഇന്ത്യാ ടുഡെയോടു പറഞ്ഞു.

കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നതായി കുടുംബത്തിന് അറിയാമെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണവർ. 300 – 400 രൂപയാണ് കരാറുകാർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ചിലപ്പോൾ 150, മറ്റുചിലപ്പോൾ 200 രൂപ ഒക്കെയേ തരൂ. ‘മൂന്നുമാസമായി പണിയില്ലാതായിട്ട്. ഞങ്ങൾക്കും ജീവിക്കേണ്ടെ? കുടുംബത്തെ പോറ്റാൻ എന്തുപണിയും ചെയ്യാൻ തയാറായി നിൽക്കുകയാണ്’ – പെൺകുട്ടികളിലൊരാളുടെ അമ്മയുടെ പ്രതികരണം ഇങ്ങനെയാണ്. അതേസമയം, ചൂഷണത്തെ പേടിച്ച് പല അമ്മമാരും ഇത്തരം ഖനികളിൽ ജോലി ചെയ്യുന്നത് നിർത്തിയിരിക്കുകയാണ്. പെൺമക്കളെ അയയ്ക്കുന്നതും അവസാനിപ്പിച്ചു.
വാർത്ത പുറത്തുവന്നതിനു പിന്നാലെ ശക്തമായ നടപടികളുണ്ടാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി  (23 minutes ago)

വിഎംആർ ഫിലിംസിൻറെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന 'തിമിംഗല വേട്ട' റിലീസിനൊരുങ്ങുന്നു...  (32 minutes ago)

. കനത്ത പുകമഞ്ഞിൽ വ്യോമഗതാഗതം സ്തംഭിച്ചു..  (54 minutes ago)

വിനോദയാത്ര പോയ എഴംഗ മലയാളിസംഘം തടാകത്തിൽ  (1 hour ago)

ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും....  (1 hour ago)

മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് ജില്ലാ കോടതി  (2 hours ago)

അപ്രതീക്ഷിത ധനലാഭം, സാഹിത്യ രംഗത്ത് നേട്ടം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം!  (2 hours ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്....  (2 hours ago)

യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി  (3 hours ago)

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (3 hours ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (3 hours ago)

പ്‌ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....  (3 hours ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന്....  (3 hours ago)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ  (4 hours ago)

കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends