രാജസ്ഥാനില്‍ അശോക് ഗെഹ്ലോത്ത് സര്‍ക്കാർ പ്രതിസന്ധിയിൽ; പന്ത്രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുരുഗ്രാമിലെ ഹോട്ടലില്‍
രാജസ്ഥാനില്‍ അശോക് ഗെഹ്ലോത്ത് സര്‍ക്കാർ പ്രതിസന്ധിയിൽ . പന്ത്രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുരുഗ്രാമിലെ ഹോട്ടലില്‍ ആണ് . മനേസറിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി ഗ്രാന്‍ഡ് ഭാരതിലാണ് ഇവരുള്ളത്. ഇവര്‍ സച്ചിന് പൈലറ്റിനെ പിന്തുണയ്ക്കുന്നവരാണെന്ന് ഒരു ബിജെപി നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിസായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
നാല്പതോളം ബിജെപി എംഎല്‍എമാരും ഹോട്ടലിലുണ്ട്. ഇവര്‍ കോണ്‍ഗ്രസിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പാര്‍ട്ടി ഇവരെ ഹോട്ടലിലേക്ക് മാറ്റിയത്. രാജസ്ഥാനിലെയും ഡല്‍ഹിയിലെയും ബിജെപി നേതാക്കളാണ് എംഎല്‍എമാരെ ശിനിയാഴ്ച വൈകുന്നേരം ഹോട്ടലിലേക്ക് എത്തിച്ചത്. അതേസമയം സച്ചിന് പൈലറ്റ് എംഎല്‍എമാരെ ശനിയാഴ്ച സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുകൾ.
https://www.facebook.com/Malayalivartha