ഉത്തരാഖണ്ഡില്‍ പ്രളയം; 13 മരണം
ഉത്തരാഖണ്ഡില്‍ ശക്തമായ പ്രളയത്തില്‍ 13 പേര് മരിച്ചു. 50 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച കേദാരനാഥ് മേഖലയില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 13 ആയി ഉയര്‍ന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഹിമാലയത്തിലേക്കുള്ള തീര്ഥാടനപ്രാധാന്യമുള്ള ഛര്ദാം യാത്ര രണ്ടു ദിവസമായി നിര്‍ത്തിവച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പ്രളയത്തെ തുടര്‍ന്ന് യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദ്രിനാഥ് തുടങ്ങിയ മേഖലകളിലെ റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. 36 മണിക്കൂറുകളായി തുടരുന്ന കനത്ത മഴയില്‍ വീടുകളും ഒലിച്ചുപോയി. ഗംഗ, യമുന തുടങ്ങിയ പ്രമുഖ നദികളും കരകവിഞ്ഞൊഴുകിയതോടെ പാലങ്ങളും കെട്ടിടങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. രുദ്രപ്രയാഗില്‍ വീടുകള്‍ തകര്‍ന്നുവീണ് ഞായറാഴ്ച എട്ടുപേരാണ് മരിച്ചത്. ഉത്തര്‍കാശി ജില്ലയില്‍ അഞ്ചു ബസുകളും ഒരു ട്രക്കും ജെസിബിയും പ്രളയത്തില്‍ ഒലിച്ചുപോയി.
https://www.facebook.com/Malayalivartha