വന്ദേ ഭാരത് യജ്ഞം നാലാം ഘട്ടം: 18 മുതലുള്ള ജര്‍മനി, സിംഗപ്പൂര്‍, കാനഡ എയര്‍ ഇന്ത്യ സര്‍വീസിന് ബുക്കിങ് ഇന്ന്
വന്ദേ ഭാരത് യജ്ഞം നാലാം ഘട്ടത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ ജര്‍മനി, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. 18 മുതല്‍ 25 വരെയുള്ള സര്‍വീസുകളുടെ ബുക്കിങ് ഇന്ന് ആരംഭിക്കും.
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള സര്‍വീസുകള്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ്. 23-ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്ക വിമാനം ബെംഗളൂരു വഴി കൊച്ചിയിലെത്തും.
ഡല്‍ഹിയില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് 3 സര്‍വീസുകളുണ്ട്. 22-ന് ടൊറന്റോയില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള മടക്ക വിമാനം കൊച്ചിയിലേക്കു സര്‍വീസ് നടത്തും.
ബെംഗളൂരു, മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണു സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍.
https://www.facebook.com/Malayalivartha