2002 ബാച്ചിലെ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥനായ ഡോ.വിധു പി. നായര്‍ തുര്‍ക്ക്‌മെനിസ്ഥാനില്‍ അംബാസഡര്‍

ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഡയറക്ടറായ ഡോ. വിധു. പി. നായരെ തുര്‍ക്ക്‌മെനിസ്ഥാനില്‍ ഇന്ത്യയുടെ അംബാസഡറായി നിയമിച്ചു. 2002 ബാച്ചിലെ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥനാണ്.
കോട്ടയം പാമ്പാടി സ്വദേശിയായ ഡോ. വിധു മൂന്നാറിലെ ഇന്തോ-സ്വിസ് പ്രോജക്ടില്‍ അസിസ്റ്റന്റ് മാനേജരായിരിക്കെയാണ് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്.
വെറ്ററിനറി സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള വിധു. പി. നായര്‍ യുഎസ്, ജര്‍മനി, കുവൈത്ത് എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചെക്ക് റിപ്പബ്ലിക്കില്‍ ഹേമന്ത ഹരിശ്ചന്ദ്ര കോടല്‍ദാറെ അംബാസഡറായി നിയമിച്ചു.
https://www.facebook.com/Malayalivartha


























