ഈ പോരാട്ടം വിജയത്തിലേക്ക്... വാട്‌സ് ആപ്പും, സ്‌കൈപ്പും അടക്കം പ്രത്യേക സൈറ്റുകള്‍ക്ക് അധികതുക ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു

ഇന്ത്യാക്കാരുടെ മറ്റൊരു സൈബര്‍ പോരാട്ടം കൂടി വിജയത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പും, സ്‌കൈപ്പും അടക്കം പ്രത്യേക സൈറ്റുകള്‍ക്ക് അധികതുക ഈടാക്കാന്‍ ടെലികോം കമ്പനികള്‍ നടക്കുന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇരമ്പുന്നത്.
നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള പോരാട്ടം സൈബര്‍ലോകം ഏറ്റെടുത്തതോടെ സൈബര്‍ സ്വതന്ത്ര്യത്തിന് വേണ്ടി ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ പോരാട്ടമായി ഇത് മാറുകയാണ്. ഓരോ മിനിറ്റിലും ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചുകൊണ്ടുള്ള ഇ മെയ്‌ലുകളാണ് ടെലികോം റെഗുലേറ്ററി അതോററ്ററിക്ക് (ട്രായി)ക്ക് ലഭിച്ചത്. നാല് ദിവസത്തിനുള്ളില്‍ ട്രായിക്ക് ഒന്നര ലക്ഷം ഇ മെയ്‌ലുകള്‍ ലഭിച്ചെങ്കില്‍ അത് ഇപ്പോള്‍ വീണ്ടും ശക്തമായതോടെ മൂന്ന് ലക്ഷം കവിഞ്ഞിട്ടുണ്ട്.
ഈമാസം 24 വരെ അഭിപ്രായം അറിയാക്കാനുള്ള അവസരമാണ് ട്രായ് നല്‍കിയിരുന്നത്. ട്രായി തന്നെയാണ് ഇത്തരത്തില്‍ ഒരു സംവിധാനം നല്‍കുന്നത്. അടുത്തിടെയാണ് ഇന്റര്‍നെറ്റ് സര്‍വ്വീസുകളെ നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുവാന്‍ ട്രായി തയ്യാറെടുക്കുകയായിരുന്നു. പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനദാതക്കളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന ഇത്തരം ഭേദഗതി നമ്മള്‍ ഏത് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു എന്ന് നോക്കി അതിനനുസരിച്ച് പണം ഈടാക്കാനുള്ള സേവന ദാതാക്കള്‍ക്ക് സൗകര്യം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
നെറ്റ് ന്യൂട്രാലിറ്റി എന്ന പേരില്‍ തുടങ്ങിയ കാമ്പയില്‍ സൈബര്‍ ലോകം മുഴുവന്‍ ഏറ്റെടുത്തിട്ടുണ്ട്. ഫേസ്ബുക്ക് തുറന്നാലും, ഗൂഗിള്‍ തുറന്നാലും, ഒരു ചാര്‍ജ് എന്നതാണ് ക്യാംപെയിന്റെ അടിസ്ഥാനം.
സൈബര്‍സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ബോളിവുഡും ഇതിനോടകം ഒത്തുചേര്‍ന്നിട്ടുണ്ട്
അതേസമയം സൈബര്‍ ലോകത്ത് പ്രതിഷേധം ഇരുമ്പുന്നതിന്റെ പ്രതികരണങ്ങള്‍ ഭരണത തലത്തിലുമുണ്ടായി. നെറ്റ് ന്യൂട്രാലിറ്റിക്ക് അനുകൂലമായ തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുമെന്ന സൂചനയാണ് ടെലികോം ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയത്. ഗ്രാമങ്ങളില്‍ പോലും വൈഫൈ സംവിധാനം എത്തിക്കാനുള്ള ശ്രമത്തിലാണ് മോഡി സര്‍ക്കാര്‍. അതുകൊണ്ട് ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ അത് ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് പ്രത്യേകം സൈറ്റുകള്‍ക്ക് പണം നല്‍കണമെന്ന ആവശ്യത്തെ അംഗീകരിക്കാന്‍ ഇടയില്ലെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























