Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എല്ലാം പറ്റിപ്പോയി... പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെ ഓര്‍മ്മപ്പെടുത്തി പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടി തന്നെ

14 APRIL 2015 02:06 PM IST
മലയാളി വാര്‍ത്ത.

പോയ കാലങ്ങളില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെ കുറിച്ച് ഓര്‍മ്മപ്പെടുത്തി 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് വിശാഖ പട്ടണത്ത് തുടക്കമായി. കേരളത്തില്‍ ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഐ(എം) രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മതേതര പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിക്കുന്നത് പാര്‍ട്ടിയുടെ സ്വതന്ത്ര വളര്‍ച്ചയ്ക്ക് അനുകൂലമല്ല. പാര്‍ട്ടി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ശക്തരായ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം ദോഷമാകും. പാര്‍ട്ടിക്ക് വളര്‍ച്ചയുള്ള സ്ഥലങ്ങളില്‍ ഇവരുമായി സഖ്യമാകാമെന്നും രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ കരടില്‍ പറയുന്നു.
ശക്തമായ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളോട് സഖ്യമുണ്ടാക്കിയത് ദോഷം ചെയ്തു. 2004ലെ തെറ്റ് തിരുത്തല്‍ രേഖ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ തുടരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പൊളിറ്റ് ബ്യൂറോ കമ്മിഷനു ജോലി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ നേതൃത്വം സ്വയം വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശോഷിച്ചു. സമരങ്ങള്‍ പലതും പരാജയപ്പെട്ടു. അധഃസ്ഥിത വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പല നേതാക്കള്‍ക്കും താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തരിച്ച മുതിര്‍ന്ന നേതാവ് സമര്‍ മുഖര്‍ജിയുടെ പേരിലുള്ള പ്രതിനിധിസമ്മേളന നഗറില്‍ രാവിലെ പത്തിന് മുന്‍ പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് അമീന്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് രക്ത പതാക ഉയര്‍ത്തി. ഇതോടെയാണ് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. പതാക ഉയര്‍ത്തിലിന് ശേഷം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയില്‍ ഉദ്ഘാടനസമ്മേളനം ചേര്‍ന്നു. പ്രതിനിധിസമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്്തു.
വലതുപക്ഷ ആക്രമണം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യം വിപുലീകരിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന് പ്രകാശ് കാരാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇടത് ഐക്യം ശക്തമാക്കാന്‍ എല്ലാ ഇടതുപക്ഷ പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശാലമായ ഒരു ഇടതുപക്ഷവേദിയിലേക്ക് നയിക്കണം. ഇടതുപക്ഷ നേതൃത്വത്തിലുള്ള ബഹുജനസംഘടനകളുടെ ഏകോപനത്തിനായി നടപടികള്‍ ഉണ്ടാകണമെന്നും കാരാട്ട് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. ആര്‍എസ്എസിന്റെ രാഷ്ട്രീയ അനുബന്ധമാണ് ബിജെപി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഒരു സംയുക്തസംരഭമാണ് മോദി സര്‍ക്കാര്‍. ഇതില്‍ ആര്‍എസ്എസിനാണ് കൂടുതല്‍ പങ്കാളിത്തം. ബൂര്‍ഷ്വാ കോര്‍പ്പറേറ്റുകളുടെയും ഹിന്ദുത്വ ശക്തികളുടെയും ഒന്നിച്ചുള്ള തള്ളലിലാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. ഹിന്ദുത്വശക്തികള്‍ക്ക് അവരുടെ വര്‍ഗ്ഗീയ അജണ്ട തുറക്കാന്‍ ബിജെപി സര്‍ക്കാര്‍ വഴിതുറക്കുകയും ചെയ്തു.
മോഡിസര്‍ക്കാരിന്റെ വിദേശനയം അമേരിക്കയുടെ ഏഷ്യന്‍ ലക്ഷ്യങ്ങളുമായി ഇന്ത്യയെ തന്ത്രപരമായി കൂട്ടിയോജിപ്പിക്കുന്നതാണ്. അമേരിക്കന്‍ സമ്മര്‍ദത്തിനുവഴങ്ങി മോദിസര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വിദേശമൂലധനശക്തികള്‍ക്കുമുമ്പില്‍ തുറന്നിടുകയും പേറ്റന്റ് നിയമത്തിലും ബൗദ്ധിക സ്വത്തവകാശനിയമത്തിലും വെള്ളംചേര്‍ക്കുകയുമാണ് ചെയ്യുന്നത്.
എല്ലായിടത്തുമുള്ള കൃഷിക്കാര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിന്റെയും കാര്‍ഷികച്ചെലവ് ക്രമാതീതമായി വര്‍ധിച്ചതിന്റെയും കാര്‍ഷികമേഖലയില്‍ പ്രത്യേകിച്ചും ജലസേചനരംഗത്തും മറ്റും പൊതുനിക്ഷേപം കുറഞ്ഞതിന്റെയും ഫലമായി ദുരിതത്തിലാണ്. കര്‍ഷകത്തൊഴിലാളികള്‍ക്കും ഗ്രാമീണ ദരിദ്രര്‍ക്കും തൊഴിലവസരങ്ങള്‍ കുറയുകയുമാണ്. തൊഴില്‍നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്.
ഇടതുപക്ഷത്തിനും സിപിഐ എമ്മിനും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിച്ചു. പശ്ചിമബംഗാളിലുണ്ടായ തിരിച്ചടിയാണ് ഇടതുപക്ഷം ദുര്‍ബലമാകാന്‍ കാരണം. പാര്‍ട്ടിയും ഇടതുപക്ഷവും പശ്ചിമബംഗാളില്‍ കടുത്ത ആക്രമണത്തെയാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രധാന കടമ പാര്‍ട്ടിയുടെ സ്വന്തമായ ശക്തിവളര്‍ത്തുകയാണ്. പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിന്റെ കാതലാണ് ഇത്. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends