മുന്‍വ്യോമയാനമന്ത്രിക്കെതിരെ അഴിമതിയാരോപണം, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോട് സുപ്രീം കോടതി

മുന്‍ യുപിഎ സര്‍ക്കാരിലെ വ്യോമയാനമന്ത്രിയുടെ പേരില്‍ 70,000കോടിയുടെ അഴിമതി അരോപണം. രണ്ടാഴ്ചയ്ക്കകം അന്വേഷ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബി ഐയോട് സുപ്രീകോടതി നിര്‍ദ്ദേശിച്ചു. പുതുതായി 111 വിമാനങ്ങിയതിലും ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടനയാണ് പ്രഫുല്‍ പട്ടേലിന്റെ അഴിമതികള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. എയര്‍ ഇന്ത്യയെ തകര്‍ത്തത് പ്രഫുല്‍ പട്ടേലായിരുന്നുവെന്നാണ് ആരോപണം. ഇതിലൂടെ കോടിക്കണക്കിന് രൂപ പട്ടേല്‍ സ്വന്തമാക്കിയെന്ന ആരോപണത്തില്‍ സുപ്രീം കോടതി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകഴിഞ്ഞു.
പ്രഫുല്‍ പട്ടേലിനെതിരായ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് സംഘടനയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ ബോധിപ്പിച്ചു.
എയര്‍ ഇന്ത്യയ്ക്കുവേണ്ടി വിമാനങ്ങള്‍ വാങ്ങിക്കൂട്ടിയതിലെയും ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിന്റെയും പിന്നിലുള്ള അഴിമതി സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2012ലാണ് ഈ സംഘടന കോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും എയര്‍ ഇന്ത്യക്കും കോടതി നോട്ടീസ് അയച്ചിരുന്നു.
70,000 കോടി രൂപയിലേറെ ചെലവഴിച്ചാണ് എയര്‍ ഇന്ത്യ 111 വിമാനങ്ങള്‍ വാങ്ങിയത്. ഇതിന് പുറമെ, മറ്റു കമ്പനികളില്‍നിന്ന് വിമാനം വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. ഇത്രയും തുക എയര്‍ഇന്ത്യ ചെലവിടുമ്പോഴും ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയാണ് വ്യോമയാന മന്ത്രാലയം ചെയ്തത്. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും സംയോജിപ്പിച്ചപ്പോഴാണ് റൂട്ടുകള്‍ സ്വകാര്യമേഖലയ്ക്ക് പോയത്.
ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു, ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാള്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രഫുല്‍ പട്ടേലിനെതിരെ എന്തെങ്കിലും ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടോ എന്ന് കോടതി സിബിഐയോട് ചോദിച്ചിരുന്നു. ഇതുസംബന്ധിച്ച് സിബിഐ സത്യവാങ്മൂലം നല്‍കിയപ്പോഴാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























