ബീഹാറില്‍ നിതീഷ് കുമാര്‍ ഇന്ന് വിശ്വാസവോട്ട് തേടും
ബീഹാറില്‍ ഇന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസവോട്ട് തേടും. ജെഡിയു, ബിജെപി സഖ്യം വഴിപിരിഞ്ഞ പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പ്. 243 അംഗ സഭയില്‍ 118 അംഗങ്ങളാണ് ജെഡിയുവിനുള്ളത്. നാല് സ്വതന്ത്രരുടെ പിന്തുണ ജെഡിയു ഉറപ്പാക്കിയിട്ടുണ്ട്. രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയുടെ ഏക എംഎല്‍എയും സര്‍ക്കാരിനെ പിന്തുണയ്ക്കും.
22 അംഗങ്ങളുള്ള ആര്.ജെ.ഡി സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും. എന്നാല്‍ നാല് അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിക്ക് 91 എംഎല്‍എമാരാണ് ഉള്ളത്. ഒരു സ്വതന്ത്രന് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ചാണ് ജെ.ഡി.യു എന്‍.ഡി.എ സഖ്യം വിട്ടത്. തുടര്‍ന്ന് ബീഹാറില്‍ ബി.ജെ.പി മന്ത്രിമാരെ നിതീഷ് പുറത്താക്കി. കൂടതെ വിശ്വാസ വോട്ട് തേടുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha