മഹാരാഷ്ട്രയില്‍ 11,147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,11,798 ആയി ഉയര്‍ന്നു...തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 2.40 ലക്ഷത്തിലേക്ക് , കര്‍ണാടകയിലും രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

മഹാരാഷ്ട്രയില്‍ 11,147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,11,798 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് പുതുതായി 266 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 2,48,615 പേര്‍ ഇതുവരെ രോഗമുക്തരായി. 8,860 പേര്‍ വ്യാഴാഴ്ച മാത്രം രോഗം ഭേദമായി ആശുപത്രി വിട്ടു. 60.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 1,48,150 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. സംസ്ഥാനത്തുടനീളം 20,70,128 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു.ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,30,557 ആയി വര്‍ധിച്ചു.
കോവിഡ് മരണം 1,281 ആയി. 60,024 പേര്‍ ഇതുവരെ രോഗമുക്തരായി. ഏഴുപതിനായിരത്തോളം രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 2.40 ലക്ഷത്തിലേക്ക് അടുക്കുകയാണ്. വ്യാഴാഴ്ച 5,864 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 97 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 3,838 ആയി. 5,295 പേര്‍ വ്യാഴാഴ്ച മാത്രം രോഗമുക്തരായി. 57,962 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
ടകര്‍ണാടകയിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. വ്യാഴാഴ്ച 6,128 പേര്‍ക്ക് പുതുതായി രോഗം പിടിപെട്ടു. 83 പേര്‍ മരിച്ചു. 1,18,632 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 2,230 ആയി ഉയര്‍ന്നു. 46,694 പേര്‍ ഇതിനോടകം രോഗമുക്തരായി. 69,700 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha























