കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള ചൈനയുടെ സേനാ പിന്‍മാറ്റം പൂര്‍ണമായിട്ടില്ലെന്ന് ഇന്ത്യ

കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള ചൈനയുടെ സേനാ പിന്‍മാറ്റം പൂര്‍ണമായിട്ടില്ലെന്ന് ഇന്ത്യ. ഇരുരാജ്യങ്ങളിലേയും സൈന്യം സംഘര്‍ഷ മേഖലയില്‍നിന്നും പൂര്‍ണമായും പിന്‍വാങ്ങിയെന്ന ചൈനയുടെ അവകാശവാദത്തിനു പിന്നാലെയാണ് ഇന്ത്യയുടെ മറുപടി. സംഘര്‍ഷ മേഖലയില്‍നിന്നുള്ള പിന്‍വാങ്ങള്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇരു സൈന്യങ്ങളുടേയും മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ അടുത്തുതന്നെ കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് സ്ത്രീവാസ്തവ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുക എന്നതാണ് ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനം.
അതിനാല്‍, പ്രത്യേക പ്രതിനിധികള്‍ സമ്മതിച്ചതനുസരിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ പൂര്‍ണമായും സേനാപിന്‍മാറ്റം നടത്തും. സമാധാനം പൂര്‍ണമായി പുനഃസ്ഥാപിക്കുന്നതിന് ചൈന തങ്ങളോടൊപ്പം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
" fr
https://www.facebook.com/Malayalivartha























