ഇന്ത്യയുടെ ചരിത്രത്തിലെ സുപധാന ദിനം; നരേന്ദ്ര മോദി സര്‍ക്കാര്‍ മുത്തലാഖ് നിയമം കൊണ്ടുവന്നിട്ട് ഇന്ന് ഒരു വര്‍ഷം, ഈ ദിനം മുസ്ലീം മഹിള അവകാശ ദിനമായി ആചരിക്കുകയാണ് ഇന്ന് രാജ്യമെന്ന് മുരളീധരൻ

ഇന്ന് ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനമാണ്. രാജ്യത്തെ മുസ്ലീം സഹോദരിമാരുടെയും അമ്മമാരുടെയും പതിറ്റാണ്ടുകളായുള്ള കണ്ണീരിന് മോദി സര്‍ക്കാര്‍ അറുതി വരുത്തിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. മുത്തലാഖ് നിയമം നടപ്പാക്കിയതിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് രാജ്യം മുസ്ലീം മഹിള അവകാശ ദിനമായി ആചരിക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്‍ ഇക്കാര്യമറിയിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
ഇന്ത്യയുടെ ചരിത്രത്തിലെ സുപധാന ദിനമാണിന്ന്. നരേന്ദ്ര മോദി സര്‍ക്കാര്‍ മുത്തലാഖ് നിയമം കൊണ്ടുവന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. രാജ്യത്തെ മുസ്ലീം സഹോദരിമാരുടെയും അമ്മമാരുടെയും പതിറ്റാണ്ടുകളായുള്ള കണ്ണീരിനാണ് കേന്ദ്ര സര്‍ക്കാര്‍ അറുതി വരുത്തിയത്. രാജ്യത്തെ വിടെയുമുള്ള സ്ത്രീയും പുരുഷനും തുല്യരാണെന്നും അവര്‍ക്ക് തുല്യ അവകാശങ്ങളാണുള്ളതെന്നുമുള്ള ബോധ്യം കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവത്തോടെ നടപ്പാക്കിയത്. നമ്മുടെ മുസ്ലീം സഹോദരിമാര്‍ ഏറെക്കാലമായി ഉള്ളുലഞ്ഞ് ആവശ്യപ്പെടുന്ന കാര്യം സാധ്യമായ ഈ ദിനം മുസ്ലീം മഹിള അവകാശ ദിനമായി ആചരിക്കുകയാണ് ഇന്ന് രാജ്യം.
സാമൂഹിക നീതിയും ലിംഗ നീതിയും ഉറപ്പാക്കാനുള്ള ആര്‍ജവം കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത്. അതിനെ വിമര്‍ശിക്കുന്നവര്‍ മുത്തലാഖിനെതിരെ സുപ്രീം കോടതി പ്രസ്താവിച്ച സുപ്രധാന വിധി മറന്നു പോകരുത്. മുസ്ലീം സമുദായത്തിലെ വിവാഹമോചന രീതിയായ മുത്തലാഖ് ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നതിനാല്‍ നിയമ വിരുദ്ധമെന്നായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ ചരിത്രപരമായ ഉത്തരവ്. ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് മുത്തലാഖ് നിയമം നടപ്പാക്കിയത്. മൂന്നു തലാഖ് ചൊല്ലിയാല്‍ വിവാഹ മോചനമായി എന്ന കാടന്‍ വ്യവസ്ഥക്കെതിരെ ഇങ്ങനെ ഒരു നിയമം അനിവാര്യമായിരുന്നു.
സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുള്ള മോദി സര്‍ക്കാരിന്റെ നിരന്തര പരിശ്രമങ്ങളുടെ തുടര്‍ച്ചയാണ് മുത്തലാഖ് നിയമം.ഇത് ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള നിയമമാണെന്ന സിപിഎമ്മിന്റെ ആരോപണം ശരിയല്ല. ഇത് മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുന്നതിനുള്ള ചരിത്രപരമായ തീരുമാനമാണ്.നിയമം നടപ്പാക്കി ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിലടക്കം രാജ്യത്ത് എത്രയോ മുത്തലാഖ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആരൊക്കെ എതിര്‍ത്താലും, സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിയ സാമൂഹ്യനീതിയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. അതിനിയും തുടരുകയും ചെയ്യും.
https://www.facebook.com/Malayalivartha























