തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ വീണ്ടും ശ്രമം നടത്തി; കൊവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബയോടെക് കമ്ബനിയായ മൊഡേണ ഇങ്കിനെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായും അമേരിക്ക

ജാഗ്രത അൽപമൊന്ന് കുറഞ്ഞാൽ രഹസ്യങ്ങൾ ചൈന ചോർത്തും ...ഏത് സമയവും അത് സംഭവിക്കാം.......രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക.......... തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ വീണ്ടും ശ്രമം നടത്തിയെന്ന ആരോപണവുമായി അമേരിക്ക . കൊവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബയോടെക് കമ്ബനിയായ മൊഡേണ ഇങ്കിനെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ അറിവോടെയാണ് ഇതെന്നും അവര്‍ പറയുന്നു. കഴിഞ്ഞയാഴ്ച ചാരപ്രവര്‍ത്തനം ആരോപിച്ച് രണ്ട് ചൈനീസ് പൗരന്മാര്‍ക്കെതിരെ അമേരിക്ക നടപടിയെടുത്തിരുന്നു. അമേരിക്കയ്ക്കൊപ്പം ചൈനയും കൊവിഡ് പ്രതിരോധ വാക്സിന്‍ കണ്ടുപിടിക്കാനുളള പരിശ്രമത്തിലാണ്. അമേരിക്കയുടെ വാക്സിന്‍ നിര്‍മ്മാണ നടപടികള്‍ ചൈനയെക്കാള്‍ ബഹുദൂരം മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകൾ സൂയോചിപ്പിക്കുന്നത് . സര്‍ക്കാരിനൊപ്പം അമേരിക്കയിലെ സ്വകാര്യ കമ്ബനികളും വാക്സിന്‍ നിര്‍മ്മാണവുമായി മുന്നോട്ടുപോവുകയാണ്. ഹാക്കര്‍മാരുടെ ഭീഷണി ശക്തമായതോടെ കമ്ബനികളുടെ വെബ്സൈറ്റുകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു .
നേരത്തേതന്നെ ചൈനീസ് ഹാക്കര്‍മാര്‍ മരുന്നുനിര്‍മ്മാണ കമ്ബനികള്‍ ഉള്‍പ്പടെയുളളവരുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് എഫ് ബി ഐയും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു . ചൈനീസ് സര്‍ക്കാരിന്റെ അനുവാദത്തോടുകൂടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും എല്ലാത്തതരത്തിലുളള സൈബര്‍ ആക്രമണങ്ങളെയും തങ്ങള്‍ എതിര്‍ക്കുകയാണെന്നുമാണ് ചൈന പറയുന്നത്. കൊവിഡ് ചികിത്സയിലും പ്രതിരോധ മരുന്ന് നിര്‍മ്മാണത്തിന്റെ കാര്യത്തിലും തങ്ങള്‍ ലോകത്തെ നയിക്കും എന്നാണ് ചൈനയുടെ അവകാശവാദം.
https://www.facebook.com/Malayalivartha























