Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പവര്‍ നഷ്ടമായി; സോണിയാ ഗാന്ധി വിളച്ച യോഗത്തില്‍ നേതാക്കള്‍ കൊമ്പുകോര്‍ത്തു; രാഹുല്‍ ഗാന്ധി മടങ്ങി വരണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ശക്തം; മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്ത് യുവാക്കള്‍

31 JULY 2020 04:58 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡാണ് അവസാന വാക്ക്. അവിടെ ഒരുകാര്യം തീരുമാനിച്ചാല്‍ അത് നടപ്പാക്കും. പാര്‍ട്ടി അധ്യക്ഷനെ ചോദ്യംചെയ്യാന്‍ ആരും ധൈര്യപ്പെടില്ല. എന്നാല്‍ ഇതെല്ലാം പഴങ്കഥ. ഇന്ന് ഹൈക്കമാന്‍ഡിന് പഴയ പവറില്ല. സോണിയഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം പുറത്തു ചാടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ത്തു. രാജസ്ഥാനില്‍ പ്രതിസന്ധി തുടരുന്നതിനിടെ സോണിയ ഗാന്ധി വിളിച്ച രാജ്യസഭ എംപിമാരുടെ യോഗത്തിലാണ് നേതാക്കള്‍ ഏറ്റുമുട്ടിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ വീഴ്ചയാണ് പാര്‍ട്ടിയുടെ പതനത്തിനിടയാക്കിയെന്ന രാജീവ് സത്വ എംപിയുടെ വിമര്‍ശനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അതൃപ്തിയറിയിച്ചു. ചെറുനേതാക്കള്‍ പോലും ഹൈക്കമാന്‍ഡിനെയും മുതിര്‍ന്ന നേതാക്കളെയും ചോദ്യം ചെയ്യുന്നു. കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടതോടെയാണ് പാര്‍ട്ടിയുടെ പിടി അയഞ്ഞുതുടങ്ങിയത്. ഇതാണ് ഇപ്പോള്‍ പൂര്‍ണമായും പുറത്തു വന്നിരിക്കുന്നത്.

പാര്‍ട്ടിയുടെ അപചയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം മുതിര്‍ന്ന നേതാക്കള്‍ സ്വയം ഏറ്റെടുക്കണമെന്നും ഇങ്ങനെ പോവുകയാണെങ്കില്‍ അധികം വൈകാതെ പാര്‍ട്ടി പൂര്‍ണമായും ഇല്ലാതാവും എന്നും ചിലര്‍ പറഞ്ഞു.രാഹുല്‍ ടീമിലെ അംഗങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതില്‍ കൂടുതലെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ പാര്‍ട്ടിയെ ഇപ്പോഴത്തെ ദയനീവാസ്ഥയില്‍ നിന്ന് കരകയറ്റി ദേശീയ തലത്തില്‍ ശക്തമാക്കാനുളള നടപടികള്‍ രാഹുല്‍ഗാന്ധി സ്വീകരിച്ചിരുന്നു. സച്ചിന്‍ പൈലറ്റ്, ജ്യോതിരാധിത്യ സിന്ധ്യ തുടങ്ങിയ യുവനേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവന്നതുതന്നെ ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്.മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടി അധികാരം പിടിച്ചതോടെ ഈ നടപടികള്‍ ശരിയാണെന്ന് തെളിയിക്കുകയും ചെയ്തു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെ രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലെ പദവി ഉപേക്ഷിച്ചു. ഇതോടെയാണ് വൃദ്ധബ്രിഗേഡുകള്‍ വീണ്ടും പാര്‍ട്ടിയില്‍ പിടിമുറുക്കിത്തുടങ്ങിയത്. അതോടെ യുവനേതാക്കളുടെ കഷ്ടകാലവും തുടങ്ങി. പലരും പാര്‍ട്ടിവിട്ട് ബി ജെ പിയിലെത്തി. സച്ചിന്‍ പൈലറ്റിനപ്പോലുളള ചുരുക്കം ചിലര്‍ ഇപ്പോഴും പൊരുതി നില്‍ക്കുന്നു.

അധികാരത്തിന്റെ ശീതളിമയില്‍ വിരാജിക്കാനാണ് വൃദ്ധനേതാക്കളില്‍ കൂടുതല്‍പേര്‍ക്കു താത്പര്യമെന്നാണ് യുവനേതാക്കളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മുതിര്‍ന്ന നേതാക്കള്‍ ഒന്നും ചെയ്യുന്നില്ല. ചുരുക്കം ചിലര്‍ക്കുമാത്രമാണ് പാര്‍ട്ടിയുടെ സ്ഥിതിയില്‍ വിഷമമുളളത്. അതവര്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തനിക്കുശേഷം പ്രളയമെന്നാണ് പലരുടെയും വിചാരം യുവതുര്‍ക്കികള്‍ ആരോപിക്കുന്നു.രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരാനുളള നടപടികള്‍ എത്രയും പെട്ടെന്ന് ഉണ്ടാവണമെന്നാണ് യുവ നേതാക്കളുടെ ആവശ്യം. വമ്പിച്ച ഇമേജുമായി നില്‍ക്കുന്ന നരേന്ദ്രമോദിയ്‌ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ രാഹുലിന് മാത്രമേ കഴിയൂ എന്നാണ് യുവനേതാക്കളില്‍ ഭൂരിപക്ഷവും കരുതുന്നത്. ഒപ്പം സംസ്ഥാന തലങ്ങളിലുള്‍പ്പടെ കരുത്തരായ രണ്ടാം നിര നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടുന്നു.

പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ ആശങ്കയറിയിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ആത്മപരിശോധനക്ക് എല്ലാവരും തയ്യാറാകണമെന്നാവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിക്ക് പുറത്ത് കടക്കണമെങ്കില്‍ രാഹുല്‍ഗാന്ധി തിരിച്ചുവരണമെന്ന് രാജീവ് സത്വക്കൊപ്പം കെസി വേണുഗോപാലും ആവശ്യപ്പെട്ടു. വരുന്ന പത്തിന് ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാഹുല്‍ ഗാന്ധി തിരിച്ചുവരണമെന്ന മുറവിളി വീണ്ടും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. നാല് മണിക്കൂര്‍ നീണ്ട വെര്‍ച്വല്‍ യോഗത്തില്‍ കൊവിഡ് കാലത്ത് പ്രതിപക്ഷം കുറച്ച് കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമായിരുന്നുവെന്ന വിമര്‍ശനത്തിന് ഇതര സംസ്ഥാന തൊഴിലാളി വിഷയത്തിലടക്കം ഇടപെട്ടത് ചൂണ്ടിക്കാട്ടി സോണിയഗാന്ധി പ്രതിരോധമുയര്‍ത്തി. മോദി സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ വേണ്ടത്ര ജന പിന്തുണ നേടാന്‍ പാര്‍ട്ടിക്കായില്ലെന്ന് പി ചിദംബരം വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (50 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends