പഞ്ചാബില്‍ വിഷമദ്യ ദുരന്തം. വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 21 പേർ മരണപ്പെട്ടു. അമൃത്സര്‍, ഗുര്‍ദാസ്പുര്‍, ബട്ടാല, താണ് തരണ്‍ എന്നിവിടങ്ങളിലായാണു ദുരന്തമുണ്ടായിരിക്കുന്നത്

പഞ്ചാബില്‍ വിഷമദ്യ ദുരന്തം. വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 21 പേർ മരണപ്പെട്ടു. അമൃത്സര്‍, ഗുര്‍ദാസ്പുര്‍, ബട്ടാല, താണ് തരണ്‍ എന്നിവിടങ്ങളിലായാണു ദുരന്തമുണ്ടായിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ജുഡിഷല് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു . വ്യാജമദ്യനിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്താനും അവയ്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് മുച്ചല്‍ ഗ്രാമവാസിയായ ബല്‍വീന്ദര്‍ കൗറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണു റിപ്പോർട്ട്
https://www.facebook.com/Malayalivartha























