വീട്ടില്‍ അതിക്രമിച്ച് കയറി 30 കാരന്‍ 65 കാരിയെ ബലാത്സംഗം ചെയ്തു

വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം 30 കാരന്‍ 65 കാരിയെ ബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ അരിഖന്‍ നഗര്‍ നിവാസിയായായ ജി രഘുല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതനായ പ്രതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ പ്രതിയെ പിതാവ് ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വെന്റിലേറ്റര്‍ തകര്‍ത്ത് മുറിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്നാണ് ഇയാള്‍ അയല്‍വാസിയായ പ്രായമായ സ്ത്രീയെ ബലാത്സംഗം ചെയ്തത്. പ്രതി ഓടിപ്പോകുന്നതിന് മുമ്ബ് വൃദ്ധയായ സ്ത്രീ അയാളെ വീടിനുള്ളില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ചതായി പറയുന്നു. പോലീസെത്തി വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 376 പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് ലൈംഗിക പീഡനത്തിന് കേസെടുത്തുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























