രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി; നേരത്തേ പ്രഖ്യാപിച്ച വിലക്ക് ഇന്ന് അവസാനിക്കാനിരിക്കേയാണ് പുതിയ തീരുമാനം

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തേ പ്രഖ്യാപിച്ച വിലക്ക് ഇന്ന് അവസാനിക്കാനിരിക്കേയാണ് പുതിയ തീരുമാനം. അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് വിമാനസര്‍വീസുകള്‍ക്കുള്ള നിരോധനം അടുത്തമാസം 31 വരെ തുടരുമെന്ന് സിവില്‍ വ്യോമയാന ഡയരക്ടറേറ്റ് ജനറല്‍ അറിയിച്ചു. നേരത്തേ ജൂണ്‍ 30 വരെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 15ലേക്കും ജൂലൈ 31ലേക്കും നീട്ടിയിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25നാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. മേയ് ആറു മുതല്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വിദേശത്തുനിന്ന് സര്‍വീസ് നടത്തിയിരുന്നു. മേയ് 25 മുതല്‍ എയര്‍ ഇന്ത്യയും സ്വകാര്യ വിമാന കമ്ബനികളും ആഭ്യന്തര സര്‍വീസും ആരംഭിച്ചു. എന്നാല്‍ ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha























