സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ ഞാന്‍ ബിജെപിയിലേക്കില്ല; ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തള്ളി ഖുശ്ബു

കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്തു കൊണ്ട് നടിയും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഖുശ്‌ബു ബിജെപിയിൽ ചേരുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പ്രതികരണമായ ഖുശ്ബുവില്‍നിന്ന് ഉണ്ടായതെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തൊട്ടു പിന്നാലെ വിശദീകരണവുമായി അവര്‍ തന്നെ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. സംഘികള്‍ ആഹ്ലാദിക്കേണ്ട ശാന്തരാകു താന്‍ ബിജെപിയിലേക്കില്ല എന്നായിരുന്നു അവരുടെ ട്വീറ്റ്.
സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ ഞാന്‍ ബിജെപിയിലേക്കില്ല. എന്റെ അഭിപ്രായം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍ നിന്ന് വ്യത്യസ്തമാകാം. എന്നാല്‍ സ്വന്തമായി ചിന്തിക്കുന്ന ഒരു മനസിന്റെ ഉടമയാണ് ഞാന്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പലരും വിമര്‍ശിക്കുകയും പലരും പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്നാല്‍ മാറ്റങ്ങളെ ഞാന്‍ സംശയത്തോടെ മാത്രം നോക്കിക്കാണുന്നില്ല. നല്ല വശങ്ങളും മോശമായ വശങ്ങളും അതിനുണ്ട്. അതെല്ലാം ഇപ്പോള്‍ വിശദീകരിക്കുന്നില്ല.
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. താന്‍ എപ്പോഴും അങ്ങനെയാണ്. എന്നാല്‍ എതിര്‍ക്കേണ്ടവയെ ശക്തമായി എതിര്‍ക്കുകയും ചെയ്യും. രാഷ്ട്രീയമെന്നാല്‍ ശബ്ദകോലാഹലം മാത്രമല്ല. പലപ്പോഴും ഒന്നിച്ചു നില്‍ക്കുകയും ചെയ്യേണ്ടിവരും. വിദ്യാഭ്യാസ നയം സംബന്ധിച്ച കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാവരെയും വിശ്വാസത്തില്‍ എടുക്കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























