Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പാംഗോങ് തടാകത്തില്‍ ചൈന പിന്മാറി എന്ന വാദം തെറ്റ്; സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ അമ്പരപ്പിക്കുന്നത്; ശൈത്യത്തിലും പോരാടാൻ ഉറച്ച് ഇന്ത്യൻ സൈന്യം

01 AUGUST 2020 11:38 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ- ചൈന തര്‍ക്കം നിലനില്‍ക്കുന്ന പാംഗോങ് തടാകത്തില്‍ ചൈന പിന്മാറി എന്ന് പറഞ്ഞപ്പോഴേ വിദഗ്ധർ അടക്കം പറഞ്ഞിരുന്നു ചൈനയുടെ വാക്ക് വിശ്വസിക്കേണ്ട എന്ന്. ഇപ്പോഴിതാ ചൈനയുടെ അടുത്ത പുറപ്പാട് വീണ്ടും നടുക്കുന്നു. പാംഗോങ്ങില്‍ കൂടുതല്‍ പട്രോളിങ് ബോട്ടുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു . പുതിയ കിടങ്ങുകള്‍, ടെന്റുകള്‍, താത്കാലിക താമസ കേന്ദ്രങ്ങള്‍ എന്നിവ തര്‍ക്കമേഖലയില്‍ ചൈനീസ് സൈന്യം നിര്‍മിച്ചിട്ടുണ്ടെന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നുണ്ട്.

തര്‍ക്കം നിലനില്‍ക്കുന്ന ഫിംഗര്‍ 5 ഫിഗര്‍ 6 എന്നിവിടങ്ങളില്‍ 13 ബോട്ടുകളാണ് ചൈനീസ് സൈന്യം വിന്യസിച്ചിരിക്കുന്നതെന്ന് ജൂലൈ 29ലെ സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്. ഫിംഗര്‍ 5ല്‍ ആറ് ബോട്ടുകളും ഫിംഗര്‍ 6 ല്‍ 10 ബോട്ടുകളുമാണ് ഉള്ളത്. ഒരുബോട്ടില്‍ 10 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും എന്നതാണ് സവിശേഷത. അങ്ങനെയെങ്കില്‍ രണ്ട് സ്ഥലങ്ങളിലുമായി ഏകദേശം 130 ചൈനീസ് സൈനികരുണ്ടായേക്കാമെന്നാണ് കണക്കുകൂട്ടുന്നത്. തടാകമേഖലയില്‍ ചൈന ശക്തിവര്‍ധിപ്പിക്കുന്നുവെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

ജൂണ്‍ 15ലെ ഉപഗ്രഹ ചിത്രങ്ങളില്‍ ഫിംഗര്‍ 6 മേഖലയില്‍ എട്ട് ബോട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പുതിയവയാണ്. തണുപ്പുകാലത്തെ അതിജീവിക്കാന്‍ സഹായിക്കുന്ന പ്രീഫാബ്രിക്കേറ്റഡ് ഹട്ടുകള്‍ ഇവിടങ്ങളില്‍ ചൈന സ്ഥാപിച്ചിട്ടുണ്ട്. ഇതിനും പുറമെ 15 പുതിയ ടെന്റുകളും സ്ഥാപിച്ചിട്ടുണ്ട്. പാംഗോങ് തടാകത്തിന് സമീപം കൂടുതല്‍ കാലം തങ്ങാന്‍ തയ്യാറെടുത്ത് തന്നെയാണ് ചൈനീസ് സൈന്യം തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
ഇത്തരം പ്രീഫാബ്രിക്കേറ്റഡ് ഹട്ടുകളില്‍ 12 സൈനികര്‍ക്ക് തങ്ങാനുള്ള സൗകര്യങ്ങളുണ്ട്. ഹട്ടുകളിലും ടെന്റുകളിലുമായി ഇങ്ങനെ 480 സൈനികര്‍ക്ക് ഇവിടെ തങ്ങാന്‍ സാധിക്കും. അതേസമയം ശൈത്യകാലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ലഡാക്കില്‍ നിലവില്‍ 40,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇത്രയും വലിയ സൈനിക വിന്യാസം നടത്തിയതിന് ശേഷം അത് ഇത്തരമൊരു കാലാവസ്ഥയില്‍ നിലനിര്‍ത്തുക വളരെ ചെലവേറിയ കാര്യമാണ്.

മുമ്പ് നടന്ന ചര്‍ച്ചകളിലെ ധാരണകള്‍ പ്രകാരം നിയന്ത്രണരേഖയില്‍ മുമ്പുണ്ടായിരുന്ന സ്ഥിതിഗതികള്‍ പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ പാംഗോങ്ങില്‍ നിന്ന് പിന്മാറാന്‍ ചൈന തയ്യാറല്ലെന്നാണ് നിലവിലെ നടപടികള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഏത് കാലാവസ്ഥയേയും നേരിടാന്‍ തയ്യാറെടുത്താണ് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം നിയന്ത്രണ രേഖ ഫിംഗര്‍ 8 വഴിയാണ് കടന്നുപോകുന്നത്. എന്നാല്‍ ചൈന ഇത് അംഗീകരിക്കുന്നില്ല. സൈനിക- നയതന്ത്രതല ചര്‍ച്ചകളേ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറിയിരുന്നു. എന്നാല്‍ പാംഗോങ് തടാക മേഖലയിലെ തര്‍ക്കമേഖലയില്‍ നിന്ന് ചൈന പിന്മാറിയിട്ടില്ല എന്നു തന്നെയാണ് സാറ്റലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷമുണ്ടായ ഭൂരിപക്ഷം അതിര്‍ത്തിപ്രദേശങ്ങളിലും ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്മാറ്റം പൂര്‍ണമായെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അവകാശപ്പെടുമ്പോഴും ഇന്ത്യ ജാഗ്രത [പുലർത്തുകയാണ് . അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അടുത്ത ഘട്ട സൈനികതല ചര്‍ച്ച ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. സൈനിക പിന്മാറ്റം സംബന്ധിച്ച് ഇരുരാ

ജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു.സംഘർഷം തുടരുന്ന ഇന്ത്യ – ചൈന അതിർത്തിയിൽ 35,000 സൈനികരെക്കൂടി വിന്യസിക്കാൻ കരസേന നടപടിയാരംഭിച്ചിരുന്നു . കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ കടന്നുകയറിയ ചിലയിടങ്ങളിൽ നിന്നു പൂർണമായി പിന്മാറാൻ ചൈനീസ് സേന തയാറാകാത്ത സാഹചര്യത്തിലാണിത്. സംഘർഷം നീളാനുള്ള സാധ്യത മുന്നിൽക്കണ്ടാണു സേനാബലം വർധിപ്പിക്കുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (52 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends