ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കോടിയേരിക്ക് യാതൊരു ധാര്‍മിക അവകാശവുമില്ല; വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

കോടിയേരി ബാല കൃഷ്ണനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാൻ വേണ്ടിയാണ് ആര്‍എസ്എസ് ബന്ധം പറഞ്ഞ് കോടിയേരി പരിശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിമർശിക്കുകയുണ്ടായി . സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഒ. രാജഗോപാല്‍ എംഎല്‍എ ആണ് സമരത്തിന്റെ ഭാഗമായി ആദ്യം ഉപവാസ സമരം നടത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കോടിയേരിക്ക് യാതൊരു ധാര്‍മിക അവകാശവുമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട രണ്ട് വിവാദ വിഷയങ്ങളില്‍ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ഉന്നയിച്ചു . സ്വര്‍ണക്കടത്തിന്റെയും അതുമായി ബന്ധപ്പെട്ട അഴിമതികളുടെയും പ്രഭവ കേന്ദ്രം സിപിഎം നേതാക്കളാണ് എന്നും
. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമമെന്നും കെ സുരേന്ദ്ദ്രൻ ആരോപിക്കുകയുണ്ടായി. ഞങ്ങള്‍ക്ക് പുതിയ സര്‍സംഘചാലകിന്റെ ആവശ്യമൊന്നുമില്ലെന്ന കാര്യം കോടിയേരിയോട് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസില്‍ നിന്ന് ഒരു സര്‍സംഘചാലകിനെയോ സംഘചാലകിനെയോ ഞങ്ങള്‍ക്ക് ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു . രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന്‍ പിള്ളയുടേയോ പൂര്‍വകാലവും ഞങ്ങള്‍ക്ക് ബാധകമല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി . രമശ് ചെന്നിത്തലയെ രക്ഷിക്കുന്നതും സിപിഎമ്മാണ് എന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി . ചെന്നിത്തലയുടെ പേരിലുള്ള വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചത്. സിപിഎം നേതാക്കളാണ് എന്നും കുഞ്ഞാലിക്കുട്ടിയെയും രക്ഷിച്ചത് സിപിഎമ്മാണ് എന്നും അദ്ദേഹം ആരോപിച്ചു . മാറാട് കേസ് ഒത്തുതീര്‍പ്പാക്കിയ്ത് എല്‍ഡിഫും യുഡിഎഫും ചേര്‍ന്നാണ്. അതുകൊണ്ട് കാര്യങ്ങള്‍ വളച്ചൊടിച്ച് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹപരമായ ഒരു സംഭവത്തില്‍ ഇതാദ്യമായാണ് രാജ്യത്തെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുന്നത്.
https://www.facebook.com/Malayalivartha