ചൈനീസ് ഭാഷയും ഔട്ട്; ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിദേശഭാഷകളുടെ പട്ടികയില്‍ നിന്നതും ചൈനീസ് ഭാഷ ഒഴിവാക്കി

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിദേശഭാഷകളുടെ പട്ടികയില്‍ നിന്നതും ചൈനീസ് ഭാഷ ഒഴിവാക്കി. സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോക സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാനും, ആഗോള വിജ്ഞാനത്തെ സമ്ബന്നമാക്കാനും, തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന വിദേശ ഭാഷകളുടെ പട്ടികയില്‍ ചൈനീസ് ഭാഷ ഇടം നേടിയില്ല.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പതിപ്പില്‍ ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ജാപ്പനീസ് ഭാഷകള്‍ക്കൊപ്പം ചൈനീസ് ഭാഷയും ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും രമേഷ് പോഖ്രിയാലും ഈ ആഴ്ച പുറത്തിറക്കിയ എന്‍ഇപിയുടെ അവസാന പതിപ്പില്‍ ചൈനീസ് ഭാഷ ഇല്ല.
കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് 20 ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. രാജ്യത്ത് ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നേരത്തെ നിരോധിച്ചിരുന്നു. അതിനു പുറമെ ചൈനീസ് നിർമിത ടിവിയുടെ ഇറക്കുമതിയും നിരോധിക്കുകയാണ്.
https://www.facebook.com/Malayalivartha