ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന്റെ വാര്‍ഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് രാജ്യമാകെ കനത്ത ജാഗ്രതാ നിര്‍ദേശം...അയോധ്യയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന്റെ വാര്‍ഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് രാജ്യമാകെ കനത്ത ജാഗ്രതാ നിര്‍ദേശം. ജമ്മു കശ്മീരിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം ഏര്‍പെടുത്തിയിട്ടുണ്ട്. രഹസ്യാന്വേഷണ എജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കര്‍ശന ജാഗ്രത പാലിയ്ക്കണമെന്നും സുരക്ഷാ വിന്യാസം പ്രധാനമേഖലകളില്‍ വര്‍ധിപ്പിയ്ക്കണമെന്നും നിര്‍ദേശമുണ്ട്.ഓഗസ്റ്റ് അഞ്ചിന് രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന്റെ വാര്‍ഷികത്തിന് പുറമേ അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമി പൂജ നടക്കുന്നതും അതേ ദിവസമാണ്. അയോധ്യയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 37-ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കിയത്. ഇത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha























