തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി കൊണ്ടു വരുന്നെന്ന വ്യാജേന രണ്ടുചാക്ക് നിരോധിത ലഹരി ഉല്‍പന്നം കടത്തിയ രണ്ടു പേര്‍ പിടിയില്‍

തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി കൊണ്ടു വരുന്നെന്ന വ്യാജേന രണ്ടുചാക്ക് നിരോധിത ലഹരി ഉല്‍പന്നം കടത്തിയ രണ്ടു പേര്‍ പിടിയില്‍. പുനലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് സംഘമാണ് പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആലംകുളം സ്വദേശിയും മിനിലോറി ഡ്രൈവറുമായ വൈദ്യലിംഗം (29), സഹായി മുരുകന്‍ (29) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ച പുനലൂര്‍ പട്ടണത്തില്‍ വാഹന പരിശോധനക്കിടെയായിരുന്നു ഇവര്‍ പിടിയിലായത്. ആലംകുളത്തുനിന്ന് കൊല്ലം കണ്ണനല്ലൂര്‍ ഭാഗത്തുള്ള കച്ചവടക്കാര്‍ക്കാണ് പച്ചക്കറി എത്തിച്ചതെന്ന് പിടിയിലായവര്‍ പറയുന്നു. പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ രണ്ടു ചാക്കിലായി 3200 കവര്‍ പാന്‍മസാലയാണ് ഒളിപ്പിച്ചിരുന്നത്. ഇതിന് വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപക്ക് വില്‍ക്കാമെന്ന് അധികൃതര്‍ പറയുന്നു.
"
https://www.facebook.com/Malayalivartha























