Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആശ്വാസ വാർത്ത ...റൂം ടെംപറേച്ചറില്‍ 24 മണിക്കൂര്‍ കൊണ്ട് 90% വൈറസുകള്‍ നശിക്കും...ചില സാഹചര്യങ്ങളില്‍ ജലത്തില്‍ ജീവിക്കാന്‍ കൊറോണ വൈറസിനാകുമെങ്കിലും ശുദ്ധ വെള്ളത്തിലോ കടല്‍ വെള്ളത്തിലോ വൈറസ് ഇരട്ടിക്കില്ല...തിളച്ച വെള്ളത്തിന് സാര്‍സ് കോവ് 2 വൈറസിനെ പൂര്‍ണമായി നശിപ്പിക്കാനാകും... റഷ്യയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്‍റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്

02 AUGUST 2020 01:06 PM IST
മലയാളി വാര്‍ത്ത


കൊവിഡ്-19 മഹാമാരി ലോകത്ത് മരണം വിതയ്ക്കാന്‍ തുടങ്ങിയിട്ട് ഏഴ് മാസം പിന്നിട്ടു. എന്നാല്‍ ഇപ്പോഴും വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിനോ കൃത്യമായ ചികിത്സാ രീതികളോ ഇല്ലാത്തതിനാല്‍ ആരോഗ്യരംഗത്തിന് കൊവിഡ് ചികിത്സ വലിയ വെല്ലുവിളി തന്നെയായി തുടരുന്നു. അതിനിടയിൽ ആശ്വാസമായി റഷ്യൻ ഗവേഷകരുടെ പഠനറിപ്പോർട്ട് ഇങ്ങനെ

റൂം ടെംപറേച്ചറില്‍ 24 മണിക്കൂര്‍ കൊണ്ട് 90% വൈറസുകള്‍ നശിക്കും . ചില സാഹചര്യങ്ങളില്‍ ജലത്തില്‍ ജീവിക്കാന്‍ കൊറോണ വൈറസിനാകുമെങ്കിലും ശുദ്ധ വെള്ളത്തിലോ കടല്‍ വെള്ളത്തിലോ വൈറസ് ഇരട്ടിക്കില്ല

തിളച്ച വെള്ളത്തിന് സാര്‍സ് കോവ് 2 വൈറസിനെ പൂര്‍ണമായി നശിപ്പിക്കാനാകുമെന്നാണ് റഷ്യന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 72 മണിക്കൂറനകം 99.9 ശതമാനം വൈറസും നശിക്കും. റഷ്യയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്‍റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

കൊറോണ വൈറസിന് വെള്ളത്തിലും ജീവിക്കാനാകും. എന്നാല്‍ ശുദ്ധജലത്തിലോ കടല്‍ ജലത്തിലോ വൈറസിന് ഇരട്ടിക്കാനാകില്ലെന്നും പഠനത്തില്‍ പറയുന്നു. വെള്ളത്തിലെ താപനില അനുസരിച്ചായിരിക്കും വൈറസിന്‍റെ ജീവിത ദൈര്‍ഘ്യം. സാധാരണ മുറിയിലെ താപനിലയിലുള്ള വെള്ളത്തില്‍ 24 മണിക്കൂറാണ് വൈറസ് ജീവിക്കുക. ക്ലോറിനേറ്റ് ചെയ്‍ത വെള്ളത്തിലും വൈറസിന് അതിജീവിക്കാനാകില്ലെന്ന് പഠനം പറയുന്നു. ക്ലോറിന്‍ അടങ്ങിയ അണുനാശിനികള്‍ക്ക് 30 സെക്കന്‍ഡ് കൊണ്ട് വൈറസിനെ നശിപ്പിക്കാനാകും. 30 ശതമാനം ഗാഢതയുള്ള ഈഥൈല്‍ ഐസോ പ്രൊപ്പയില്‍ ആല്‍ക്കഹോള്‍ അര മിനിറ്റില്‍ 10 ലക്ഷം വൈറസിനെ നശിപ്പിക്കും.

സ്റ്റൈന്‍ലെസ് സ്റ്റീല്‍, ലിനോലിയം, ഗ്ലാസ്, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളില്‍ 48 മണിക്കൂര്‍ വരെ വൈറസ് ആക്ടീവായിരിക്കും. വീട്ടിലുപയോഗിക്കുന്ന ഒട്ടുമിക്ക അണുനാശിനികളും കൊറോണ വൈറസി(Corona Virus)നെതിരെ ഫലപ്രദമാണെന്നും 30 % ഗാഢത യുള്ള ethyl ആൻഡ് ഐസോ പ്രൊപ്പയിൽ ആൽക്കഹോള്‍ മുപ്പത് സെക്കന്‍ഡില്‍ ഒരു ദശലക്ഷം വൈറസ് കണികളെ കൊല്ലുമെന്നും പഠനത്തില്‍ പറയുന്നു.

ക്ലോറിന്‍ അടങ്ങിയ അണുനാശിനിയാണെങ്കില്‍ മുപ്പത് സെക്കന്‍ഡ് കൊണ്ട് അത് വൈറസ് ഉള്ള പ്രതലം വൃത്തിയാക്കും.

വാക്സിന്‍ ഗവേഷണം ലോകത്തിന്‍റെ പല ഭാഗത്തായി നടക്കുന്നുണ്ട്. പലതും വിജയത്തിലേക്ക് അടുക്കുകയുമാണ്. എങ്കിലും വൈറസിന്‍റെ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് പൂര്‍ണമായി മനസ്സിലായിട്ടില്ല. വൈറസിനെ ഇല്ലാതാക്കാനുള്ള പുതിയ വഴികളാണ് റഷ്യന്‍ ഗവേഷകരുടെ പുതിയ പഠനത്തില്‍ പറയുന്നത്.

ഇപ്പോള്‍ 213 രാജ്യങ്ങളിലായി 1.8 കോടിയിലേറെ രോഗബാധിതരാണുള്ളത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആഫ്രിക്കിയിലുമാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്. 6.8 ലക്ഷത്തിലേറെ ആളുകള്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ച് ജീവന്‍ നഷ്‍ടമായത്.

വുഹാനില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്‍തതിന് ശേഷം ഇതുവരെ 200-ലേറെ തവണയാണ് സാര്‍സ് കോവ് 2 വൈറസിന് ജനിതകമാറ്റം (മ്യൂട്ടേഷന്‍) സംഭവിച്ചത്. വൈറസിന്‍റെ സ്വഭാവം നിരന്തരം മാറുന്നത് ശാസ്ത്രലോകത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

വാക്സിന്‍ ഗവേഷണത്തെ ഉള്‍പ്പെടെ ഇത് ബാധിക്കുന്നു. വൈറസിന്‍റെ ജനിതകമാറ്റം രോഗ്യാപനത്തെ ഏത് വിധത്തില്‍ ബാധിക്കുമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. മനുഷ്യശരീരത്തിലേക്ക് കയറാനുള്ള വൈറസിന്‍റെ കഴിവ് വര്‍ധിച്ചുവരുന്നതായാണ് നേരത്തെ ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തിയത്.

മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ സഹായിക്കുന്ന പ്രോട്ടീനുകളുടെ സാന്നിധ്യമാണ് വൈറസിനെ കൂടുതല്‍ മാരകമാക്കുന്നതെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ചൈനയില്‍ പടര്‍ന്നതിനേക്കാള്‍ എത്രയോ മടങ്ങ് മാരകമായ വൈറസാണ് ഇപ്പോള്‍ അമേരിക്കയിലും ബ്രസീലിലും ഉള്‍പ്പെടെ പടരുന്നത്. ഇതാണ് മരണനിരക്ക് ഉയരാനുള്ള കാരണവും.

ഓഗസ്റ്റ് പകുതിയോടെ കൊറോണ വൈറസ് വാക്സിന്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് റഷ്യ. എന്നാല്‍, ഇതിന്‍റെ പരീക്ഷണത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends