കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്ക് കോവിഡ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ ഞാന്‍ പരിശോധനയ്ക്ക് വിധേയനായി. ഫലം പോസറ്റീവ് ആണ്. എന്റെ ആരോഗ്യ നില തൃപ്തികരമാണ്. പക്ഷെ, ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് ബന്ധപ്പെട്ട എല്ലാവരും ക്വാറന്റൈനില്‍ പോകണം എന്ന് അഭ്യര്‍ഥിക്കുന്നു. എല്ലാവരും പരിശോധനയ്ക്ക് വിധേയമാകണമെന്നും അഭ്യര്‍ഥിക്കുന്നു.എന്നും അമിത്ഷാ ട്വീറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























