കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ജവാനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി

കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ജവാനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കുല്‍ഗാമില്‍ ടെറിട്ടോറിയല്‍ ആര്‍മി അംഗമായ ഷക്കീര്‍ മന്‍സൂറിനെ ഞായറാഴ്ചയാണു തട്ടിക്കൊണ്ടുപോയത്. വീട് ആക്രമിച്ചതിന് ശേഷമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ വാഹനം കത്തിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
ആയുധധാരികളായ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ഷോപിയാന്‍ ജില്ലക്കാരനാണ് ഷക്കീര്‍ മന്‍സൂര്‍. ഷക്കീറിനെ കണ്ടെത്താന്‍ കുല്‍ഗാം, ഷോപിയാന്‍ മേഖലകളിലുടനീളം പൊലീസും സുരക്ഷാസേനയും വ്യാപക തിരച്ചില്‍ തുടങ്ങി.
https://www.facebook.com/Malayalivartha























