പറന്നെത്തിയ ആപത്ത്... ഓട്ടോഡ്രൈവര്‍ യുവതിയുടെ തലയില്‍ വീണു!
ബെംഗളൂരുവിലെ ടിസി പാല്യ റോഡില്‍ നിന്നുള്ള ഞെട്ടിക്കുന്ന അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കഴിഞ്ഞ മാസമായിരുന്നു സംഭവം. റെഡ്ലൈന്‍ ലംഘനം കണ്ടെത്താന്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ അയഞ്ഞു കിടന്നിരുന്ന കേബിള്‍ ഓട്ടോയുടെ ചക്രത്തിനിടയില്‍ കുടുങ്ങി. ഇത് അഴിച്ചുമാറ്റാനായി ഡ്രൈവര്‍, റോഡിന്റെ സൈഡില്‍ ഓട്ടോ ഒതുക്കി.
ഇത് അഴിച്ചുമാറ്റവേ സ്പീഡിലെത്തിയ മറ്റൊരു വാഹനത്തില്‍ കുടുങ്ങി കേബിള്‍ പൊങ്ങി. കേബിളില്‍ കുടുങ്ങി പൊങ്ങിത്തെറിച്ച ഓട്ടോ ഡ്രൈവര്‍ സമീപത്തുകൂടി നടന്നു പോകുകയായിരുന്ന സുനിത എന്ന സ്ത്രീയുടെ പുറത്തേക്കാണ് വീണത്.
തന്റെ ഹോട്ടലായ അന്നപൂര്ണേശ്വരിയിലേക്കു നടക്കുമ്പോഴായിരുന്നു നാല്പത്തിരണ്ടുകാരിയായ സുനിതയ്ക്ക് അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന സുനിതയുടെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തി ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. സുനിതയുടെ തലയില്‍ 52 തുന്നിക്കെട്ട് ഇടേണ്ടിവന്നു. ഓട്ടോ ഡ്രൈവറുടെ പരുക്ക് സാരമുള്ളതല്ല.
https://www.facebook.com/Malayalivartha