ബിഹാര്‍ സിപിഐ സെക്രട്ടറി കോവിഡ് ബാധിച്ചു മരിച്ചു
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ബിഹാര്‍ സിപിഐ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ സത്യനാരായണ്‍ സിങ് (77) കോവിഡ് ബാധിച്ചു മരിച്ചു.
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 30-ാം തീയതി പട്ന എയിംസില്‍ പ്രവേശിപ്പിച്ച സിങ് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
സത്യനാരായണ്‍ സിങ് അനേകം കര്‍ഷകത്തൊഴിലാളി സമരങ്ങള്‍ നയിക്കുകയും നീണ്ട കാലം ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്.
ഭഗരിയ മണ്ഡലത്തില്‍ 7000 ഏക്കറോളം ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കിയത് സത്യനാരായണ്‍ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു. രണ്ടു തവണ ബെല്റൂണ്ട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha